പാലക്കാട് നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍ അന്ധകാരത്തില്‍
പാലക്കാട് : നഗരത്തിലെ ബസ്റ്റാന്‍ഡുകള്‍ കാലങ്ങളായി രാത്രി അന്ധകാരത്തിലാകും. എന്നാല്‍ തെരുവുവിളക്കുകളുടെ കാര്യത്തില്‍ നഗരസഭ കണ്ണടച്ചിരുട്ടാക്കുകയാണ്. നഗരത്തിലെ ഏറെ ത്തിരക്കുള്ള സ്റ്റേഡിയം സ്റ്റാന്‍ഡ്, മുനിസിപ്പല്‍ സ്റ്റാന്‍ഡ് ടൗണ്‍സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് രാത്രഡ്യില്‍ യാത്രക്കാരും വ്യാപാരികളും ഇരുട്ടില്‍ തപ്പുന്നത്. എന്നാല്‍ സ്ഥാപിച്ച സോഡിയം ലാംബുകള്‍ നന്നാക്കാനോ ഹൈമാസ്റ്റുവിളക്കുകള്‍ ആവശ്യമായിയത്ത് സ്ഥാപിക്കാനോ ഭരണകൂടം തയ്യാറല്ല.
സംസ്ഥാനത്തെ തന്നെ വലുപ്പത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനമുള്ള സ്റ്റേഡിയം സ്റ്റാന്‍ഡിന്റെ മുന്‍വശത്ത് 15 ലധികം ട്രാക്കുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള ഒരു സോഡിയം ലാമ്പും പോലും വര്‍ഷങ്ങളായി കത്തിയിട്ടില്ല. ഇതുമൂലം സന്ധ്യമയങ്ങിയാല്‍ ഇവിടെ പൂര്‍ണ്ണമായും ഇരുട്ടിലാണ്. സ്റ്റാന്‍ഡിനു മുന്‍വശത്തെ സോഡിയം ലാമ്പുകള്‍ വല്ലപ്പോഴുമാണ് കത്തുന്നത്. പിറകുവശത്തെ മൂന്നു സോഡിയം ലാംബുകള്‍ കാലങ്ങളായി കത്താതിരുന്നത് ഇടക്കാലത്തെ പത്രവാര്‍ത്തയുടെ ഫലമായിട്ടാണ് കത്താന്‍ തുടങ്ങിയത്.
വ്യാപാരസ്ഥാപനങ്ങളില്‍നിന്നുള്ള വെളിച്ചമാണ് രാത്രിയില്‍ യാത്രക്കാര്‍ക്കുള്ള ആശ്രയം. ഇടനാഴികളില്‍ മാലിന്യങ്ങളും മറ്റു കടകളില്‍നിന്ന് പുറന്തള്ളുന്ന സാമഗ്രികളുമൊക്കെ തള്ളുന്നതുമൂലം ഇരുട്ടാവുന്ന സമയത്ത് യാത്രക്കാര്‍ക്ക് ഏറെ ദുരിതമാണെന്നാണ് ഇവിടെ വ്യാപാരം നടത്തുന്ന റാഫി പറയുന്നത്. രണ്ടു വര്‍ഷം മുമ്പ് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതും സമാപിച്ച സ്ഥിതിയാണ്. മദ്യപരുടെ ശല്യവും സന്ധ്യമയങ്ങിയില്‍ ഇവിടം പതിവാണ്.
ദീര്‍ഘദൂര അന്തര്‍ സംസ്ഥാന സര്‍വ്വീസുകളടക്കം നൂറുകണക്കിന് ബസുകളും ആയിരകണക്കിനു യാത്രക്കാരും വന്നു പോവുന്ന സ്റ്റാന്‍ഡിന്റെ സ്ഥിതി ശോചനീയമാണ്. എന്നാല്‍ ഇടക്കാലത്ത് സ്റ്റാന്റിലെ തെരുവുവിളക്കുകള്‍ നന്നാക്കാമെന്ന നഗരസഭയുടെ വാഗ്ദാനം കാറ്റില്‍ പറന്നു. കഴിഞ്ഞ ഭരണ സമിതി സ്റ്റാന്‍ഡില്‍ മിനി ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കമെന്ന് പറഞ്ഞത് പാഴ്‌വാക്കായി. രാപകലന്യേ അഭിസാരികകളായ സ്ത്രീകള്‍ അഴിഞ്ഞാടുന്ന ഇവിടം സന്ധ്യമയങ്ങിയാല്‍ കഞ്ചാവു വില്‍പനയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി മാറുകയാണ്. പകല്‍സമയം പരസ്യമായ മൂത്രപ്പുരയാക്കിയ ഇവിടം രാത്രിയായാല്‍ എന്തും ചെയ്യാമെന്ന സ്ഥിതിയിലാണ് നാടോടികളും ഭിക്ഷാടക സംഘങ്ങളും. ബസുകളുടെ ഹെഡ്‌ലാമ്പില്‍ നിന്നുള്ള അരണ്ട വെളിച്ചമാണ് ഇവിടെയാത്രക്കാര്‍ക്ക് ആശ്രയം.
ഇരുട്ടിന്റെ മറവില്‍ പിടിച്ചുപറിയും പോക്കറ്റടിയുമൊക്കെ നടത്തിയാലും ഇവര്‍ക്ക് രക്ഷപ്പെട്ടാല്‍ പഴുതുകളേറെയാണ്. അപകടങ്ങള്‍ക്ക് കുപ്രസിദ്ധമായാര്‍ജിച്ച ടൗണ്‍സ്റ്റാന്റിന്റെ സ്ഥിതിയും ശോചനീയമാണ്. സന്ധ്യയായാല്‍ ആകെയുള്ള ഒരു സോഡിയം ലാമ്പ് ഇടക്കാലത്തു മിഴിയടച്ചതോടെ ഇവിടം അന്ധകാരത്തിന്റെ പിടിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."