കുപ്രസിദ്ധ മോഷ്ടാവ് 'ഉടുമ്പ് പപ്പന്' പിടിയില്‍
ഇരിങ്ങാലക്കുട: നിരവധി ക്ഷേത്ര ഭണ്ഡാരങ്ങള്‍ തകര്‍ത്തു മോഷണം നടത്തിയ കേസില്‍ ആസാദ് റോഡ് ഫ്ളാറ്റില്‍ താമസിക്കുന്ന 'ഉടുമ്പ് പപ്പന്' എന്നറിയപെടുന്ന കാര്യങ്ങാട്ടില്‍ പത്മനാഭന് (63) പൊലിസ് പിടിയിലായി.
ഇന്നലെ രാത്രി ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ് കുമാര്‍, എസ്.ഐ സി.സി ബിബിന്‍ ആണ് അറസ്റ്റു ചെയ്തത്. ഈ മാസം 21നു രാത്രി 11നു ക്രൈസ്റ്റ് കോളജിനു സമീപത്തുള്ള ചെറാകുളം കുടുംബക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് 25,000 രുപയോളം മോഷണം നടത്തിയ കേസിലാണു പ്രതി പിടിയിലായത്. മോഷണം നടന്ന ക്ഷേത്രത്തിനു സമീപത്തു നിന്നും പ്രതി ഉപേക്ഷിച്ചു പോയ പഴയ വസ്ത്രത്തില്‍ നിന്നാണു പൊലിസിനു പ്രതിയെ കുറിച്ചു സൂചന ലഭിച്ചത്. സമീപകാലത്ത് പുല്ലുര്, ചുങ്കം, ഇരിങ്ങാലക്കുട ടൗണിലും പരിസരങ്ങളിലും ക്ഷേത്രഭണ്ഡാരങ്ങള്‍ തകര്‍ത്തു മോഷണങ്ങള്‍ നടന്നിരുന്നു. തുടര്‍ന്നു ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗീസ് മോഷ്ടാക്കളെ പിടികൂടുന്നതിന് ആന്റി ടെംമ്പിള്‍ തെഫ്റ്റ് സ്ക്വാഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. 1980 മുതല്‍ മോഷണം ആരംഭിച്ച് 10 ഓളം മോഷണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണെന്നും ഉടുമ്പു പപ്പന് പൊലിസിനോടു പറഞ്ഞു.
ക്ഷേത്രങ്ങളുടെ വിലയ മതിലുകളിലും മറ്റും ഉപകരണങ്ങള്‍ ഒന്നും കൂടാതെ വലിഞ്ഞുകയറുന്ന പ്രത്യേക കഴിവുള്ളതിനാലാണ് മോഷ്ടാവിനെ ഉടുമ്പ് പപ്പന് എന്നറിയപെടുന്നത്. ഇയാള്‍ നടത്തിയ മറ്റു മോഷണങ്ങളെക്കുറിച്ചു പൊലിസ് അന്വേഷിച്ചു വരുന്നു. സ്ക്വാഡില്‍ എസ്.ഐ തോമസ് വടക്കന്‍, ടി.കെ പ്രതാപന്, സോജന്, മുരുകേഷ് കടവത്ത്, എ.കെ രാഹുല്‍, സുധീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."