ജനപങ്കാളിത്തത്തോടെ മാതൃകാ ഗ്രാമമാക്കുമെന്ന് കുമ്മനം രാജശേഖരന്‍
മുതലമട: അംബേദ്കര്‍ കോളനിയെ ജനകീയ പങ്കാളിത്തത്തോടെ മാതൃകാ ഗ്രാമമാക്കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കര്‍ കോളനിയില്‍ തീണ്ടല്‍ ടാപ്പുകളും, ചായകടകളും നിലനില്‍ക്കുന്നത് കേരളത്തിന് അപമാനം.
പന്തിഭോനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന കേരളത്തില്‍ പന്തിഭോജനം മുഖ്യമന്ത്രി നടത്തിയിട്ടു കാര്യമില്ല ഇത്തരത്തിലുള്ള തീണ്ടലും അയിത്തവും ഇല്ലാത്ത കേരളമാക്കുന്നതിനാണ് ശ്രദ്ധചെലുത്തേണ്ടിയിരുന്നത്.
കോളനിയില്‍ തകര്‍ന്ന വീടുകളെ നന്നാക്കിയെടുക്കുവാനും കുടിവെള്ളം തൊഴില്‍ എന്നിവയില്‍ ദലിതുവിഭാഗങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകുവാനും ബി.ജെ.പി തയ്യാറാകുമെന്നും ഇതിനുള്ള സമ്പത്തികസ്രോതസ് ജനങ്ങളില്‍നിന്ന് കണ്ടെത്തി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.കൃഷ്ണകുമാര്‍, അഡ്വ. കൃഷ്ണദാസ്, കെ.ജി. പ്രദീപ്കുമാര്‍, എം. സുരേന്ദ്രന്‍, പി.സി. ശിവദാസ്, കെ. സതീഷ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."