HOME
DETAILS

ടി.എ പ്രസാദിന്റെ വിയോഗം: നഷ്ടമായത് മാതൃകാ പൊതുപ്രവര്‍ത്തകനെ

  
backup
October 30 2018 | 08:10 AM

%e0%b4%9f%e0%b4%bf-%e0%b4%8e-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%a8

കൂറ്റനാട്: തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും തിരുമിറ്റക്കോട് സി.പി.എം ലോക്കല്‍ അംഗവും പ്രമുഖ അഭിഭാക്ഷകനുമായിരുന്ന അഡ്വ. ടി.എ പ്രസാദിന്റെ വേര്‍പാട് ഏറെ വേദനയോടെയാണ് ജനങ്ങള്‍ക്കു കേള്‍ക്കേണ്ടി വന്നത്. ജനപ്രതിനിധി എന്നനിലയില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ വ്യക്തമായ വികസന കാഴ്ചപ്പാടോടു കൂടി നാടിന്റെ വികസനം മുന്‍നിറുത്തി നിരവധി പദ്ധതികള്‍ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കഴിവുകൊണ്ടാണെന്ന് പറയാത്തിരിക്കാന്‍ കഴിയില്ല.
വിദ്യാലയങ്ങളുടെ പരീക്ഷാഫലം വര്‍ധിപ്പിക്കാന്‍ പഞ്ചായത്തിന്റെയും വിദ്യാലയത്തിലെ വിദ്യാഭ്യാസ സമിതിയുടെയും നേതൃത്ത്വത്തില്‍ അദ്ദേഹം നടപ്പിലാക്കിയ പദ്ധതികള്‍ ചാത്തന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിജയശതമാനം വര്‍ധിപ്പിക്കാനുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. വിദ്യാര്‍ഥികളുടെ സായാഹ്ന ക്ലാസുകളില്‍ ഭക്ഷണം ഒരുക്കാനും അവിടെ സമിതികള്‍ രൂപീകരിക്കാനും സാധിച്ചത് ഏറെ എടുത്തു പറയേണ്ട പ്രവര്‍ത്തനമാണ്. പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടി അദ്ദേഹം നടപ്പിലാക്കിയ ഒട്ടനവധി പദ്ധതികള്‍ ഒരു പരിധിവരെ ലക്ഷ്യം കണ്ടു.
ഭാരതപ്പുഴയിലെ തടയണ നിര്‍മാണത്തിലും ജല സഭരണത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ജൈവ പച്ചക്കറി വിപാലിക്കരണത്തിന് വിപുലമായ പദ്ധതികള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞത്. ഉത്സവ കാലങ്ങളില്‍ വില വര്‍ധനവ് തടഞ്ഞുനിര്‍ത്താന്‍ തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്ത്വത്തില്‍ വിവിധ തലങ്ങളില്‍ ചന്തകള്‍ സംഘടിപ്പിച്ചത് മാതൃകാപരമായിരുന്നു.
നാട്ടിലുണ്ടാവുന്ന എല്ലാ തരത്തിലുള്ള ജനകീയ പ്രശ്‌നങ്ങള്‍ക്കും മുന്‍പിലും ടി.എ പ്രസാദ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ നല്ല അംഗീകാരം നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. ഹൃദയ സംബന്ധമായ പ്രയാസങ്ങള്‍ ഒന്നും തന്നെയുള്ളതായി അദേഹം ആരോടും സൂചിപ്പിച്ചിരുന്നില്ല. അടുത്തിടെ നടന്നിട്ടുള്ള ചില പരിശോധനകളിലാണ് ഹൃദയത്തിന് ചില ബ്ലോക്കുണ്ടെന്ന് മനസിലായത്. തിരുവനന്തപുരത്തെ ശ്രീചിത്രയില്‍ ഓപ്പണ്‍ സര്‍ജറി നടത്തി ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  3 days ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  3 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  3 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  3 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  3 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  3 days ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  3 days ago