ഇന്ത്യ സാമ്പത്തിക മുരടിപ്പില്‍: സത്യം അംഗീകരിക്കാതെ കേന്ദ്രം സംസ്ഥാനങ്ങളുടെ വിഹിതത്തില്‍ കൈക്കടത്തുന്നത് അംഗീകരിക്കാനാവില്ല: തോമസ് ഐസക്
തിരുവനന്തപുരം: ഇന്ത്യ വലിയ സാമ്പത്തിക മുരടിപ്പിനെ നേരിടുമ്പോള്‍ ആ സത്യം അംഗീകരിക്കാതെ സംസ്ഥാനങ്ങളുടെ വിഹിതത്തില്‍ കൈക്കടത്തുകയാണ് കേന്ദ്ര സര്‍ക്കാരെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ധനമന്ത്രി തോമസ് ഐസക്.
കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴേക്ക് പോവുകയാണെന്ന് ഐ.എം.എഫിന്റെ വിലയിരുത്തല്‍ പുറത്തുവന്നതിനു പിന്നാലെയാണ് മന്ത്രിയുടെ വാക്കുകള്‍. ബാങ്കുകള്‍ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ദുര്‍ബലമായതാണ് മാന്ദ്യത്തിനു കാരണമെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രശ്നത്തിന് പ്രതിവിധിവേണോ? എങ്കില്‍ ആദ്യം മാന്ദ്യം ഉണ്ടെന്ന് കേന്ദ്രം അംഗീകരിക്കുകയാണ് വേണ്ടത്. ശേഷം
സര്‍ക്കാരിന്റെ ചെലവ് ഉയര്‍ത്തി മാന്ദ്യത്തെ നേരിടണമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്നും ഐ.എം.എഫ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."