അംബേദ്കര്‍ കോളനിയിലെ അയിത്താചരണം; പ്രതിഷേധം വ്യാപകം അയിത്തം അവസാനിപ്പിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം: സി.കെ. ജാനു
ഗോവിന്ദപുരം: അംബേദ്കര്‍ കോളനിയില്‍ അയിത്ത പ്രശ്‌നം സര്‍ക്കാര്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് സി.കെ. ജാനു പറഞ്ഞു. അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാനെത്തിയതായിരുന്നു അവര്‍.
ജാതിയമായ വേര്‍തിരിവിനെ രമ്യതയില്‍ പരിഹരിക്കേണ്ടതിനു പകരം പ്രകോപകരമായി ജനപ്രതിനിധികള്‍ ഇടപെടുന്നത് നീതിക്ക് നിരക്കാത്തതാണ്. ദലിതുകള്‍ അടിസ്ഥാന ആവശ്യങ്ങള്‍ ചോദിക്കുമ്പോള്‍ അത്തരക്കാരെ മദ്യപാനികളായി ചിത്രീകരിക്കുന്നത് എം.എല്‍.എ പോലുള്ള ജനപ്രതിനിധികള്‍ക്ക് ഭൂഷണമല്ല.
അടിസ്ഥാന ആവശ്യങ്ങളെ നിരാകരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ശക്തമാകുമെന്ന് സി.കെ. ജാനു പറഞ്ഞു. അംബേദ്കര്‍ കോളനിയിലെ ദലിത് വിഭാഗങ്ങളെ ആക്ഷേപിക്കുന്നത് നീതിക്കു നിരക്കാത്തതാണെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു.
കോളനിയില്‍ 24 തകര്‍ന്ന വീടുകള്‍ കോണ്‍ഗ്രസ് അറ്റകുറ്റപണികള്‍ നടത്തി കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാനെന്നശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കോളനിയിലെ ദലിതുകളുടെയും ആദിവാസികളുടെയും വികസന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അടിയന്തിരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
ബി.ഡി.ജെ.എസ് നേതാക്കളായ എ.എന്‍. അനുരാഗ്, അരവിന്ദാക്ഷന്‍ എന്നിവരടങ്ങുന്ന സംഘവും കോളനി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."