പുലിമടയില്‍ നിന്ന് ജന ഹൃദയത്തിലേക്ക് , തൃശൂരില്‍ പുലിക്കളിക്ക് ഒരുക്കങ്ങളായി
തൃശൂര്‍:നഗരത്തില്‍ ഇന്ന് പുലികളിറങ്ങും. സാംസ്‌കാരിക നഗരിയെ ആഘോഷത്തിമര്‍പ്പിലാഴ്ത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്നു വൈകുന്നേരം നാലുമണിയോടുകൂടി തൃശൂര്‍ നഗരം പുലികളുടെ കൈപ്പിടിയിലാകും. താളത്തിനൊപ്പം ചുവടുവെച്ച് ഓണാഘോഷത്തിന്റെ സമാപനത്തിലേക്ക് തൃശൂര്‍ നഗരം എത്തിനില്‍ക്കുകയാണ്.
ആസ്വാദകര്‍ ഇതിനോടകം തന്നെ നഗരത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പ്രളയം കാരണം നടക്കാത്തതിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇത്തവണത്തെ പുലിക്കളി.
ഓരോ ദേശത്തിന്റെയും മത്സരാവേശത്തില്‍ മുന്നൂറോളം പുലികളാണ് ഇത്തവണ ഇറങ്ങുന്നത്. കൂട്ടത്തില്‍ മൂന്ന് പെണ്‍ പുലികളുമുണ്ട്. വിവിധ സംഘങ്ങളില്‍ ആദ്യസംഘത്തെ 4.30ന് ബിനി ജങ്ഷനില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. പാലസ് റോഡിലൂടെ ഒരു സംഘവും ബാക്കിയുള്ള നാല് സംഘങ്ങള്‍ എം.ജി റോഡിലൂടെയും വന്ന് സ്വരാജ് റൗണ്ടില്‍ ചേരും.
മുന്‍പ് 10 ദേശങ്ങളുണ്ടായിരുന്നിടത്ത് ഇത്തവണ ആറു ദേശങ്ങളാണ് രംഗത്തുള്ളത്. സംഘങ്ങള്‍ കുറഞ്ഞെങ്കിലും ഓരോ ദേശവും പരമാവധിപ്പേരെ രംഗത്തിറക്കുന്നതിനാല്‍ പുലികളുടെ എണ്ണത്തില്‍ കുറവില്ല. 51 പുലികള്‍വരെ ചില സംഘങ്ങളിലുണ്ട്.
നഗരത്തില്‍ വന്‍ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."