പുനര്‍നിര്‍മാണത്തിനും തടയണ നിര്‍മാണത്തിനും 1.29 കോടി
ആലത്തൂര്‍: തരൂരില്‍ കര്‍ഷകര്‍ക്കായി 1.29 കോടിയുടെ പ്രവര്‍ത്തികള്‍ തുടങ്ങി. പ്രളയം കാരണം കേടുപാടുകള്‍ സംഭവിച്ച തരൂര്‍ ഗ്രാമപഞ്ചായത്തിലെ തോടുകളും, പാടവരമ്പുകളും പുനര്‍നിര്‍മിക്കുന്നതിനും അത്തിപ്പൊറ്റ ഗായത്രിപുഴയില്‍ താല്കാലിക തടയണ നിര്‍മിക്കുന്നതിനുമായി തൊഴിലുറപ്പിലൂടെ തയാറാക്കിയ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോജ്കുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പ്രകാശിനി സുന്ദരന്‍ അധ്യക്ഷയായി. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ഹനീഫ, തൊഴിലുറപ്പ് ജീവനക്കാരായ റീജാ, സനൂഷ് കര്‍ഷകനായ സഹദേവന് തോട്ടിങ്കല്‍ സംസാരിച്ചു.
ഗായത്രി പുഴയിലെ താല്‍ക്കാലിക തടയണ നിര്‍മിക്കുന്നതിന് അഞ്ചുലക്ഷം രൂപയും തോടുകാട്, അമ്പലക്കാട്, കാവുങ്കല്‍, കുട്ടന് കോട് പ്രദേശങ്ങളിലെ തകര്‍ന്ന തോടുകള്‍ പുനര്‍ നിര്‍മിക്കുന്നതിനായി 14 ലക്ഷം രൂപയും പഞ്ചായത്തിലെ 22 പാടശേഖരങ്ങളിലായി തകര്‍ന്ന പാടവരമ്പുകള്‍ പുനര്‍നിര്‍മിക്കുന്നതിനായി 1.10 കോടി രൂപയും ആകെ 1.29 കോടി രൂപയുടെ പദ്ധതികള്‍ക്ക് സാങ്കേതിക അനുമതി ലഭിച്ച് പ്രവര്‍ത്തികള്‍ ആരംഭിച്ചതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോജ് കുമാര്‍ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ കര്‍ഷകരെ പരമാവധി സഹായിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും പ്രസിഡന്റ് പി. മനോജ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."