ലോഡ്ജുകളില്‍ മോഷണം പതിവാക്കിയ യുവാവ് കോയമ്പത്തൂരില്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയാളെ പൊലിസ് അറസ്റ്റുചെയ്തു. പാലക്കാട് ഒറ്റപ്പാലത്തെ കലക്കങ്ങേട് വീട്ടില്‍ ശശിവകുമാര് (38) ആണ് അറസ്റ്റിലായത്. ഒരുമാസം മുമ്പ് ഇരിട്ടിയിലെ ലോഡ്ജില്‍ മുറിയെടുത്ത് രണ്ടുദിവസം തങ്ങിയ ശേഷം വിലപിടിപ്പുള്ള എല്‍.ഇ.ഡി ടി.വി ഉള്‍പ്പെടെ മോഷ്ടിച്ച് മുങ്ങുകയായിരുന്നു. സമാന രീതിയില്‍ സംസ്ഥാനത്തെ പല ആഡംബര ലോഡ്ജുകളിലും ഇത്തരത്തില്‍ മോഷണം നടത്തിയതായി ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. തിരൂര്‍, പൊന്നാനി, പുല്‍പ്പള്ളി എന്നിവടങ്ങളില്‍ ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുണ്ട്. ആഡംബര ജീവിതം നയിക്കുന്നതിനാണ് ഇത്തരത്തില്‍ മോഷണം നടത്തുന്നതെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു. കോയമ്പത്തൂരില്‍ ഒരു ലോഡ്ജില്‍ മുറിയെടുത്ത് മോഷണം നടത്തി മുങ്ങുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ മട്ടന്നൂര്‍ കോടിതി റിമാന്‍ഡ് ചെയ്തു. എസ്.ഐ ജോസഫ്, എ.എസ്.ഐ മോഹനന്, ഹെഡ്കോണ്‍സ്റ്റബിള്‍ സജിലാല്‍, ഷൗക്കത്തലി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."