സഊദിയില്‍ സന്ദര്‍ശക വിസയിലെത്തി പിരിവ്, ഓരേ ആള്‍ ആവശ്യം പലത്, ഒടുവില്‍ മലയാളി പിടിയില്‍
റിയാദ്: നാട്ടില്‍ നിന്നും സന്ദര്‍ശക വിസയിലെത്തി വ്യാപകമായി പിരിവ് പതിവാക്കിയ മലയാളി സഊദി പോലീസിന്റെ പിടിയിലായി. വിവിധ കാര്യങ്ങള്‍ പറഞ്ഞു ആളുകളില്‍ നിന്നും പിരിവ് വ്യാപകമാക്കിയ കോഴിക്കോട് കല്ലായി സ്വദേശിയാണ് കിഴക്കന്‍ പ്രവിശ്യയില്‍ സഊദി രഹസ്യ പോലീസിന്റെ പിടിയിലായത്. സന്ദര്‍ശക വിസയിലെത്തുന്ന ഇയാള്‍ പെണ്‍കുട്ടികളെ കെട്ടിക്കുന്നതിലെ ബാധ്യതയും വീട് ജപ്തി ചെയ്യുന്നതുമടക്കം വിവിധ കാര്യങ്ങള്‍ ആളുകളെ ധരിപ്പിച്ചാണ് പിരിവ് നടത്തിയിരുന്നത്. 2008 മുതല്‍ സ്ഥിരമായി സന്ദര്‍ശക വിസയിലെത്തുന്ന ഇയാള്‍ പള്ളികളില്‍ നിന്നടക്കം നിസ്‌കാര ശേഷം എഴുന്നേറ്റ് നിന്ന് മലയാളത്തില്‍ സഹായാഭ്യര്ഥന നടത്തിയിരുന്നതായാണ് ആളുകള്‍ വ്യക്തമാക്കുന്നത്.
മലയാളത്തിലെ സഹായാഭ്യര്‍ത്ഥന പള്ളികളിലെ മറ്റുള്ളവര്‍ക്ക് മനസിലാകുന്നിലെങ്കിലും നിരവധി പേര്‍ സഹായം നല്‍കി വന്നിരുന്നു. എന്നാല്‍, ഈ പ്രവണതക്കെതിരെ മലയാളികള്‍ തന്നെ ഇദ്ദേഹത്തോട് നിരവധി തവണ മാന്യമായി പറഞ്ഞിരുന്നതായും ഇതൊന്നും ചെവികൊള്ളാതെ പിരിവ് തുടരുകയും ചെയ്ത ഇദ്ദേഹത്തെ മറ്റൊരു പിരിവിനിടയിലാണ് സഊദി രഹസ്യ പോലീസ് പിടികൂടിയത്. പള്ളികളിലടക്കമുള്ള ഇയാളുടെ പരസ്യ പിരിവ് സഊദി രഹസ്യ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അനധികൃത പിരിവും യാചനവും നിരോധിച്ച സഊദിയില്‍ ഇതിനെതിരെ കടുത്ത നിലപാടുകളാണ് അധികൃതര്‍ സ്വീകരിക്കുന്നത്. എങ്കിലും മലയാളികളടക്കമുള്ള ഇത്തരക്കര്‍ ആളുകളുടെ വിശാല മനസ്‌കത മുതലെടുത്ത് പിരിവിനായി ഇവിടെ സ്ഥിരമായി എത്താറുണ്ട്. ഇത്തരം നിലപാടുകള്‍ തുടരുന്ന മലയാളികളടക്കമുള്ളവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ വാര്‍ത്ത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."