മക്ക അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു
മക്ക: വിശുദ്ധ മക്കയില്‍ കഴിഞ്ഞദിവസം നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നിരവധി പേര് പങ്കെടുത്ത കടുത്ത മത്സരത്തില്‍ ഒന്നാം സെഷനില്‍ മുജാഹിദ് ഫൈസല്‍ ഇവദ് അല്‍റദാദി (സഊദി) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഖൈറുദ്ദീന്‍ അഹമ്മദ് മുഹമ്മദ് ബല്‍ഖ്‌സാം (അള്‍ജീരിയ), മൂസ മുഹമ്മദ് അലി ഇവദ് മദ്ഫ (ഫലസ്തീന്‍) എന്നിവരും രണ്ടാം സെഷനില്‍ ഇദ്രീസ് അബൂബക്കര്‍ ഉസ്മാന്‍ ബിന്‍ ഫൗദി (നൈജീരിയ), അഹമ്മദ് മുഹമ്മദ് ഹസന്‍ (അമേരിക്ക), അഹമ്മദ് ജാറുല്ല അല്‍ജബൂരി (ഇറാഖ്) എന്നിവര്‍ ക്രമേണ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മൂന്നാം സെഷനില്‍ അബ്ദുസ്സയ്യിദ് സുലൈമാന്‍ സാലിഹ് (ലിബിയ), മുഹമ്മദ് ശിഹാബുള്ള (ബംഗ്ലാദേശ്), അല്‍ഹസാന്‍ അഹമ്മദ് സൗദാര്‍മന്തു (ഇന്തോനേഷ്യ) എന്നിവരും
നാലാം സെഷനില്‍ അലി ഹമാദി ബത്രാലാഹി (മഡഗാസ്‌കര്‍), മുആദ് ശുക്രി മീറ (തായ്‌ലന്റ്) മുഹമ്മദ് അലി (ബ്രസീല്‍) എന്നിവരും യഥാക്രമം ഒന്ന് മുതല്‍ മൂന്നു വരെയുള്ള സമ്മാനങ്ങള്‍ കരസ്ഥമാക്കി.
വിശുദ്ധ ഹറമില്‍ വെച്ചായിരുന്നു സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചത് . മക്ക അമീര്‍, സഊദി അറേബ്യയിലേ പ്രമുഖ പണ്ഡിതര്‍, ഇരുഹറമുകളിലേ ഇമാമുമാര്‍, നിരവധി ഉദ്യോഗസ്ഥപ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."