രോഹാന് ഇനി ഇന്ത്യയില്‍ സുഖ ചികിത്സ
ന്യൂഡല്‍ഹി: പാകിസ്താന്‍കാരനായ നാലു വയസുകാരന്‍ രോഹാന് ഇനി ഇന്ത്യയില്‍ സുഖ ചികിത്സ. ഹൃദയസംബന്ധമായ അസുഖത്തിന് മികച്ച ചികിത്സ തേടി രോഹാനും കുടുംബവും ഇന്ത്യയിലേക്ക് മെഡിക്കല്‍ വിസക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍, ഇതിന് തടസം നേരിടുകയും രോഹന്റെ ചികിത്സ അനിശ്ചിതത്വത്തിലാവുകയായിരുന്നു. പിന്നീട് രോഹാന്റെ പിതാവ് കന്‍വാല്‍ സാദിഖ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെടുകയും തുടര്‍ന്ന് രോഹാന്റെ മാതാപിതാക്കള്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കുകയുമായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് വാഗ അതിര്‍ത്തി വഴിയാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഡല്‍ഹിയിലെ നോയിഡയിലെ ജെ.പി ആശുപത്രിയിലാണ് രേഹാന് ചികിത്സാ സൗകര്യം ഒരുക്കിയത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ നയതന്ത്ര ബന്ധത്തിലുണ്ടായ വിള്ളലാണ് ഇവരുടെ യാത്രക്ക് ഭീഷണിയായി നിന്നത്.
രോഹാന്റെ ഹൃദയത്തിലുണ്ടായ സുശിരത്തിന് വിദഗ്ദ ചകിത്സയ്ക്കായി പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, ഇവര്‍ക്ക് ഇന്ത്യയിലേക്ക് മെഡിക്കല്‍ വിസ ലഭിച്ചിരുന്നില്ല. സുഷമ സ്വരാജിന്റെ ശശ്രദ്ധയില്‍പ്പെട്ടതോടെ ഇവരോട് പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമ്മീഷനുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും മെഡിക്കല്‍ വിസ അനുവദിക്കാമെന്ന് പറയുകയുമായിരുന്നു. തുടര്‍ന്നാണ് ഇവര്‍ വാഗ അതിര്‍ത്തി വഴി ഡല്‍ഹിയിലെത്തുന്നത്.
പ്രശസ്ത പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. അഷുതോഷ് മര്‍വയുടെയും ഡോ. രാജേഷ് ശര്‍മയുടെയും നേതൃത്വത്തിലുള്ള സംഘമാണ് രോഹാനെ ചികിത്സിക്കുന്നത്.
ഹൃദയത്തിലെ ഞരമ്പുകളെയാണ് രോഗം ബാധിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. പാകിസ്താനിലെ ആശുപത്രികളില്‍ ഇതിനുള്ള സൗകര്യമില്ലാത്തതിനാലാണ് ഇവര്‍ ഇന്ത്യയിലേക്കെത്തിയത്. 15ാം തീയതിയായിരിക്കും ശസ്ത്രക്രിയ നടത്തുക. ഇന്ത്യ- പാക് ശത്രുതകള്‍ക്കിടയിലും മാനുഷിക സ്‌നേഹത്തിന്റെ മൂല്യം വിളിച്ചോതുകയാണ് രോഹാന്റെ യാത്രയിലൂടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."