HOME
DETAILS
MAL
പരിഭാഷയില്‍ തെറ്റില്ല; കണ്ണന്താനം പരിഭാഷകനല്ല, ഐ.എ.എസുകാരനെന്ന് മുരളീധരന്
backup
October 30 2018 | 08:10 AM
തിരുവനന്തപുരം: തന്റെ പരിഭാഷ തെറ്റാണെന്നു പറഞ്ഞ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു മറുപടിയുമായി ബി.ജെ.പി നേതാവും എം.പിയുമായ വി. മുരളീധരന്. കണ്ണന്താനം പരിഭാഷകനല്ലെന്നും ഐ.എ.എസുകാരനാണെന്നും മുരളീധരന് പറഞ്ഞു.
കണ്ണൂരില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ വി മുരളീധരന് തെറ്റു സംഭവിച്ചു എന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനക്കാണ് മുരളീധരന് മറുപടി നല്‍കിയത്. ഇടതു സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്നായിരുന്നു പ്രസംഗം. ഇതു വിവാദമായതോടെയാണ് പരിഭാഷ തെറ്റിയതാണെന്നു പറഞ്ഞ് കണ്ണന്താനം രംഗത്തെത്തിയത്.
എല്‍.ഡി.എഫ് സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്നും പരിഭാഷയില്‍ അങ്ങനെ വന്നത് പിശകാണെന്നും കണ്ണന്താനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."