മമ്പുറം തങ്ങള്‍ അനുസ്മരണ പരിപാടി നടത്തി
ജിദ്ദ : കേരളത്തിന്റെ മത സാമുദായികാന്തരീക്ഷത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി വേരോട്ടമുണ്ടാക്കാന്‍ ചില തല്‍പര കക്ഷികളുടെ കുത്സിത ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വാര്‍ത്തമാന സാഹചര്യത്തില്‍ മമ്പുറം തങ്ങളുടെ ജീവിതവും, ചരിത്രവും സമകാലിക കേരളീയ പശ്ചാത്തലത്തില്‍ പുനര്‍ വായനക്കും ഗവേഷണത്തിനും വിധേയമാക്കേണ്ടതുണ്ടെന്ന് സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി അഭിപ്രായപെട്ടു.
മമ്പുറം തങ്ങളുടെ വേര്‍പാടിന്റെ നൂറ്റി എണ്‍പത്തി ഒന്നാം വാര്‍ഷികത്തില്‍ സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി എസ്.ഐ.സി സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍ ഉത്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി തിരൂകാട് മുഖ്യ പ്രഭാഷണം നടത്തി, മുസ്തഫ ഹുദവി കൊടക്കാട്, മൊയ്ദീന്‍ കുട്ടി ഫൈസി പന്തലൂര്‍, എന്‍.പി അബൂബക്കര്‍ ഹാജി കൊണ്ടോട്ടി, ഉസ്മാന്‍ എടത്തില്‍, അബ്ദുല്‍ അസീസ് പറപ്പൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്തഫ ബാഖവി ഊരകം സ്വാഗതവും നൗഷാദ് അന്‍വരി മോളൂര്‍ നന്ദിയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."