HOME
DETAILS
MAL
സ്ത്രീകള്‍ക്ക് എല്ലായിടത്തും പ്രവേശനം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി; എന്നാല്‍ ശബരിമല വിഷയത്തില്‍ ഞാനും പാര്‍ട്ടിയും അഭിപ്രായവ്യത്യാസമുണ്ട്
backup
October 30 2018 | 09:10 AM
ഹൈദരാബാദ്: ശബരിമലയിലെ സ്ത്രീപ്രവേശനത്ത അനുകൂലിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകളെ എവിടെയും പോകാന്‍ അനുവദിക്കണമെന്ന് രാഹുല്‍ പറഞ്ഞു. സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. സ്ത്രീപ്രവേശനത്തെ സംബന്ധിച്ച് തന്റെ നിലപാട് പാര്‍ട്ടി വിരുദ്ധമാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. ഒരു ഇംഗ്ലീഷ് ദിനപത്രത്തോടാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
ഞാനും പാര്‍ട്ടിയും തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍, ഇത് വൈകാരിക വിഷയമാണെന്നാണ് കെ.പി.സി.സിയുടെ നിലപാട്. ജനങ്ങളെ പ്രതിനിധീകരിക്കുന്നതാണ് പാര്‍ട്ടിയെന്ന നിലയ്ക്ക് കെ.പി.സി.സിയുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."