സഊദിയില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ ഒരുങ്ങി തൊഴില്‍ മന്ത്രാലയം
ജിദ്ദ: സഊദിയില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. വിദേശികളെ ആശ്രയിക്കുന്നത് കുറച്ച്, പരമാവധി സ്വദേശികളെ നിയമിക്കാനാണ് തൊഴില്‍, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ പുതിയ പദ്ധതി. വിഷന്‍ 2030ന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ എഴുപതിനായിരം പേര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് പദ്ധതി തയ്യാറാക്കി.
സഊദി തൊഴില്‍ വിപണിക്കുതകും വിധം എട്ട് ലക്ഷം സ്വദേശി യുവതി യുവാക്കള്‍ക്ക് വിവിധ ജോലികളില്‍ വിഷന്‍ 2030 ന്റെ ഭാഗമായി പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. സ്വദേശികളില്‍ 75 ശതമാനം പേരും 25 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഇത് കണക്കിലെടുത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. രാജ്യത്ത് ഒരു കോടിയില്‍ പരം വിദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.അനധികൃത തൊഴിലാളികളെ ഒഴിവാക്കി തൊഴില്‍ വിപണി പൂര്‍ണമായും നിയമ പരമാക്കുകയും സ്വദേശികള്‍ക്ക് കുടുതല്‍ അവസരം കണ്ടെത്താനുമാണ് പദ്ദതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."