സഊദിവല്‍ക്കരണം: സഊദിയില്‍ സര്‍ക്കാര്‍ മേഖലയില്‍ അവശേഷിക്കുന്നത് 29% വിദേശികള്‍ മാത്രം
റിയാദ്: സഊദിവല്‍ക്കരണം ശക്തമാക്കിയ സഊദിയില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും 71 ശതമാനം വിദേശികളെ ഒഴിവാക്കിയതായി സഊദി സര്‍വീസ് മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം മാത്രം 2,221 വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായതും കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ പത്തു വര്‍ഷത്തിലധികം കാലം സേവനം പൂര്‍ത്തിയാക്കിയവരുടെ പദവി ക്രമീകരിക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും പേരെ കഴിഞ്ഞ വര്‍ഷം പിരിച്ചുവിട്ടത്.
പൊതുഖജനാവില്‍ നിന്ന് നേരിട്ട് ശമ്പളം പറ്റിയിരുന്ന 2221 വിദേശികളെയാണ് കഴിഞ്ഞ വര്‍ഷം പിരിച്ചുവിട്ടത്. ഇക്കൂട്ടത്തില്‍ 1814 പേര് ആരോഗ്യ മേഖലാ ജീവനക്കാരും 336 പേര് യൂനിവേഴ്സിറ്റി അധ്യാപകരും 19 പേര് സ്കൂള്‍ അധ്യാപകരും 52 പേര് മറ്റു ഗവണ്മെന്റ് വകുപ്പുകളിലെ ജീവനക്കാരുമായിരുന്നു. ഇതേസമയം, കഴിഞ്ഞ വര്‍ഷം 895 വിദേശികളെ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി ജോലിക്കെടുത്തു. ഇക്കൂട്ടത്തില്‍ 99.5 ശതമാനം പേരും ആരോഗ്യ, വിദ്യാഭ്യാസ മേഖലാ ജീവനക്കാരാണ്. കഴിഞ്ഞ കൊല്ലം ഗവണ്മെന്റ് നേരിട്ട് വേതനം നല്കുന്ന ആരോഗ്യ മേഖലയിലേക്ക് 680 വിദേശികളെ റിക്രൂട്ട് ചെയ്തു. യൂനിവേഴ്സിറ്റി അധ്യാപകരായി 205 പേരെയും സ്കൂള്‍ അധ്യാപകരായി ആറു പേരെയും മറ്റു ജോലികളിലേക്ക് നാലു പേരെയും റിക്രൂട്ട് ചെയ്തതായി സിവില്‍ സര്‍വീസ് മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."