HOME
DETAILS

ഹിന്ദി ദേശീയഭാഷയല്ലെന്ന 2010ലെ ഗുജറാത്ത് ഹൈകോടതി വിധി കുത്തിപ്പൊക്കി 'ഹിന്ദി വിരുദ്ധര്‍', അമിത്ഷായുടെ 'ഹിന്ദി ട്വീറ്റി'നെതിരെ കൊടുങ്കാറ്റായി പ്രതിപക്ഷം; എതിര്‍പ്പറിയിച്ച് ബി.ജെ.പി സഖ്യകക്ഷി അണ്ണാ ഡി.എം.കെയും

  
backup
September 14 2019 | 16:09 PM

amit-shahs-hindi-push-invites-oppositions-ire-aiadmk-dmk-against-imposition

 

ന്യൂഡല്‍ഹി: ഹിന്ദി രാജ്യത്തിന്റെ ഏകീകൃത ഭാഷയാക്കണമെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ ട്വീറ്റിനെതിരേ പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെയും ഹിന്ദി അടിച്ചേല്‍പ്പിച്ചേക്കുമെന്ന സൂചനകളുള്ള ട്വീറ്റിനെതിരെ രംഗത്തുവന്നതോടെ പുലിവാലു പിടിച്ച് ബി.ജെ.പി.

ഹിന്ദി ദിവസിനോടനുബന്ധിച്ച് അമിത്ഷായുടെ ട്വീറ്റാണ് വിവാദമായത്. ലോകമൊന്നാകെ ഇന്ത്യയെ അംഗീകരിക്കുന്ന ഭാഷയാണ് ഹിന്ദിയെന്നും ഒരു ഭാഷയ്ക്ക് ഇന്ത്യയെ യോജിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയാണെന്നുമായിരുന്നു അമിത്ഷായുടെ ട്വീറ്റ്.

മാതൃഭാഷയാണ് മറ്റെല്ലാ ഭാഷയെക്കാളും മഹത്തരമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അമിത്ഷായ്ക്ക് മറുപടി നല്‍കി. ഹിന്ദി ദിനാചരണത്തിന് ആശംസകള്‍ അര്‍പ്പിച്ചുള്ള ട്വീറ്റില്‍ തന്നെയായിരുന്നു മമതയുടെ മറുപടി. എല്ലാ ഭാഷകളേയും സംസ്‌കാരങ്ങളേയും നാം തുല്യമായി ബഹുമാനിക്കണം. നമ്മള്‍ ഒരുപാട് ഭാഷകള്‍ പഠിച്ചേക്കാം. എന്നിരുന്നാലും മാതൃഭാഷ മറക്കരുതെന്നും മമത ട്വീറ്റ് ചെയ്തു.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നിരന്തരം എതിര്‍ത്തുക്കൊണ്ടിരിക്കുമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞു. അമിത് ഷായുടെ ഇന്നത്തെ പ്രസ്താവന ഞെട്ടലുണ്ടാക്കുന്നതാണ്. രാജ്യത്തിന്റെ ഐക്യത്തെ അത് ബാധിക്കും. അദ്ദേഹം തന്റെ പ്രസ്താവന പിന്‍വലിക്കണം. പാര്‍ട്ടി നിര്‍വാഹക സമിതി ചേര്‍ന്ന് വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും സ്റ്റാന്‍ലിന്‍ പറഞ്ഞു.

ഇന്ത്യ ഒരിക്കലും ഒറ്റ ഭാഷയുടെ രാജ്യമായിരുന്നില്ലെന്ന് കോണ്‍ഗ്രസ് കര്‍ണാടക ഘടകം പറഞ്ഞു. ഭാഷയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കുകയെന്ന് ആര്‍.എസ്.എസിന്റെ രഹസ്യ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറ്റപ്പെടുത്തി. വൈവിധ്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമിത് ഷായുടെ പ്രസ്താവനയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു.

ഹിന്ദുത്വത്തെക്കാളും ഹിന്ദിയെക്കാളും വലുതാണ് ഇന്ത്യയെന്ന് മജ്‌ലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പിയും പ്രതികരിച്ചു. ഹിന്ദി എല്ലാ ഇന്ത്യക്കാരന്റെയും മാതൃഭാഷയല്ല. ഈ ദേശത്തെ അനേകം മാതൃഭാഷകളുടെ വൈവിധ്യത്തേയും സൗന്ദര്യത്തേയും ബഹുമാനിക്കാന്‍ നിങ്ങള്‍ ശ്രമിക്കുമോ? ആര്‍ട്ടിക്കിള്‍ 29 ഓരോ ഇന്ത്യക്കാരനും വ്യത്യസ്തമായ ഭാഷ, ലിപി, സംസ്‌കാരം എന്നിവ ഉപയോഗിക്കാനുള്ള അവകാശം നല്‍കുന്നു. ഹിന്ദി, ഹിന്ദു, ഹിന്ദുത്വത്തേക്കാള്‍ വളരെ വലുതാണ് ഇന്ത്യ- അദ്ദേഹം ട്വീറ്റ്‌ചെയ്തു.

കേന്ദ്രസര്‍ക്കാരിന് ഹിന്ദി അടിച്ചേല്‍പ്പിക്കാനാവില്ലെന്നായിരുന്നു തമിഴ്‌നാട് സാംസ്‌കാരിക മന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായ മഫോയ് കെ. പാണ്ഡ്യരാജന്റെ പ്രതികരണം. ദ്വിഭാഷാ ഫോര്‍മുലയാണ് തമിഴ്‌നാട് സ്വീകരിച്ചിരിക്കുന്നതെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി കെ.എം സെങ്കോട്ടിയാന്റെ പ്രതികരണം.

അതേസമയം, ഹിന്ദി ദേശീയ ഭാഷയല്ലെന്ന 2010ലെ ഗുജറാത്ത് ഹൈക്കോടതി വിധിയും ഇപ്പോള്‍ 'ഹിന്ദി വിരുദ്ധര്‍' കുത്തിപ്പൊക്കിയിട്ടുണ്ട്. ഹിന്ദി ദേശീയ ഭാഷയാണെന്ന് പ്രഖ്യാപിച്ചതിന് എവിടെയും തെളിവില്ലെന്നായിരുന്നു ചീഫ്ജസ്റ്റിസ് എസ്.ജെ മുഖോപാദ്യായയും ജസ്റ്റിസ് അനന്ദ് എസ്. ദവെയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ 2010ലെ ഉത്തരവ്.

Amit Shah’s ‘Hindi’ push invites Opposition’s ire; AIADMK, DMK against ‘imposition’



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago