അഴിമതി: ഖാലിദസിയയുടെ ജയില്‍ ശിക്ഷ ഇരട്ടിയാക്കി
ധാക്ക: അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ തടവ് കാലയളവ് ഇരട്ടിയാക്കി. അഞ്ച് വര്‍ഷത്തില്‍നിന്ന് 10 വര്‍ഷമാക്കിയാണ് ധാക്ക ഹൈക്കോടതി ഉത്തരവിറക്കയത്.
അഴിമതിവിരുദ്ധ കമ്മിഷന്‍ (എ.സി.സി) നല്‍കിയ പുനപ്പരിശോധനാ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. അനാഥാലയവുമായി ബന്ധപ്പെട്ടുള്ള അഴിമതിയില്‍ ഖാലിദ സിയക്ക് ഫെബ്രുവരിയിലാണ് കോടതി അഞ്ചുവര്‍ഷത്തെ തടവിന് വിധിച്ചത്. ചാരിറ്റബിള്‍ ഫണ്ടില്‍ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടുള്ള അഴിമതിയില്‍ ഖാലിദ സിയയെ ഏഴ് വര്‍ഷത്തെ തടവിന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു.
ഡിസംബറില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖാലിദ സിയയുടെ ശിക്ഷ നീട്ടിയത്. ഹൈക്കോടതി വിധി റദ്ദാക്കാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖാലിദ സിയക്ക് സാധ്യമല്ലെന്ന് ബംഗ്ലാദേശ് അറ്റോര്‍ണി ജനറല്‍ മെഹ്ബൂബെ ആലം പറഞ്ഞു. വിധിയെത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) പ്രവര്‍ത്തകരും പൊലിസും തമ്മില്‍ വിവിധ പ്രദേശങ്ങളില്‍ ഏറ്റുമുട്ടി. ഖാലിദ സിയയാണ് ബി.എന്‍.പിയെ ഇപ്പോഴും നയിക്കുന്നത്. വിധിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധിക്കാനും ബി.എന്‍.പി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."