HOME
DETAILS

ഡോക്ടറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചതിനെ ചൊല്ലി വിവാദം

  
backup
August 03 2016 | 20:08 PM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%86-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8

ചേര്‍ത്തല: താലൂക്കാശുപത്രിയിലെ ഡോക്ടറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ച സംഭവത്തെ കുറിച്ച് കെ.സി വേണുഗോപാല്‍ എം.പി ആശുപത്രിയിലെത്തി അന്വേഷണം നടത്തി.
പിരിവ് നല്‍കാത്തതിനാലാണ് ഉപരോധം നടത്തിയതെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം ഉണ്ടായത്.  
താലൂക്കാശുപത്രിയിലെ സര്‍ജന്‍ എം ഷാജി തുടര്‍ച്ചയായി അവധിയെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനാലായിരുന്നു ഉപരോധം. എന്നാല്‍, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നയിക്കുന്ന കേരളയാത്രയ്ക്ക് ചോദിച്ച പിരിവ് നല്‍കാത്തതാണ് ഉപരോധത്തിന്റെ കാരണമെന്നാണ് ഡോക്ടറുടെ പരാതി. അതേസമയം, ജില്ലാതലത്തില്‍പോലും ഇതുവരെ പിരിവ് ആരംഭിച്ചിട്ടില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ് വ്യക്തമാക്കി.
ഇന്നലെ വേണുഗോപാല്‍ ആശുപത്രിയിലെത്തിയപ്പോള്‍ രണ്ടുദിവസമായി ഡോക്ടര്‍ അവധിയിലായിരുന്നു. തിങ്കളാഴ്ച്ച അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ സര്‍ജന്റെ അഭാവം മൂലം ശസ്ത്രക്രിയ നടത്തേണ്ട കേസുകള്‍ പോലും മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. അതുകൊണ്ട് ഡോക്ടറുടെ അവധി അപേക്ഷ റദ്ദ് ചെയ്ത് തിങ്കളാഴ്ച്ച ജോലിയില്‍ പ്രവേശിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡി.എം.ഒയോട് എം.പി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago