യു.എസില്‍ ജനിക്കുന്ന വിദേശ കുട്ടികള്‍ക്കുള്ള പൗരത്വത്തിനെതിരേ ട്രംപ്
വാഷിങ്ടണ്‍: ജന്മാവകാശത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്കുന്ന നിയമത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
യു.എസില്‍ ജനിച്ച വിദേശികളുടെ മക്കള്‍ക്ക് പൗരത്വം നല്കുന്ന നിയമത്തിനെതിരേയാണ് ട്രംപ് രംഗത്തെത്തിയത്. പൗരന്മാരല്ലാത്തവരുടെ മക്കള്‍ക്ക് തങ്ങളുടെ രാജ്യത്ത് ജനിച്ചുവെന്ന കാരണത്താല്‍ പൗരത്വം നല്കുന്ന ലോകത്തിലെ ഏക രാജ്യം യു.എസ് മാത്രമായിരിക്കുമെന്ന് പരിഹസിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
ഇത് അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യു.എസ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമഭേദഗതിക്കുള്ള നീക്കം പുതിയ നിയമ പോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുമെന്നാണ് കരുതുന്നത്. ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാല്‍ ഇതില്ലാതെ തന്നെ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് എക്സിക്യുട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരാന്‍ സാധിക്കുമെന്നും ഇക്കാര്യം നിയമവിദഗ്ധരുമായി സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി.
എന്നാല്‍ ട്രംപിന്റെ പുതിയ നീക്കത്തിനെതിരേ നിരവധി നിയമ വിദഗ്ധര്‍ രംഗത്തെത്തി. ഒരു പ്രസിഡന്റുമാരും സ്വീകരിക്കാത്ത ഭരണഘടനാ വിരുദ്ധമായ നീക്കമാണിതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."