HOME
DETAILS

വിക്രമസിംഗെയെ പിന്തുണച്ച് ജനങ്ങള്‍ തെരുവിലിറങ്ങി

  
backup
October 30 2018 | 19:10 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%b8%e0%b4%bf%e0%b4%82%e0%b4%97%e0%b5%86%e0%b4%af%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a3%e0%b4%9a%e0%b5%8d

 

കൊളംബോ: പുറത്താക്കപ്പെട്ട ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ പിന്തുണച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. തലസ്ഥാനമായ കൊളംബോയില്‍ നടന്ന പ്രതിഷേധ റാലിയില്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്തു. വിക്രമസിംഗെയുടെ ഔദ്യോഗിക വസതിക്കു പുറത്ത് അദ്ദേഹത്തിന്റെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയുടെ (യു.എന്‍.പി) നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസ് വിട്ടുപുറത്തുപോവാന്‍ വിക്രമസിംഗ ഇതുവരെ തയാറായിട്ടില്ല. വിക്രമസിംഗെയെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്നും ജനങ്ങളുടെ തീരുമാനം അംഗീകരിച്ച് പ്രസിഡന്റ് സിരിസേന പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ രാജപക്‌സയെ പ്രധാനമന്ത്രിയാക്കിയുള്ള ഉത്തരവ് പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറപ്പെടുവിച്ചത്. പാര്‍ലമെന്റിലെ 225 സീറ്റില്‍ 105 അംഗങ്ങളുടെ പിന്തുണ വിക്രമസിംഗക്കുണ്ടായിരിക്കെയാണ് സിരിസേനയുടെ നടപടി. 98 അംഗങ്ങള്‍ മാത്രമാണ് രാജപക്‌സയെയും സിരിസേനയെയും പിന്തുണക്കുന്നത്. അവശേഷിക്കുന്ന 22 പേരുടെ പിന്തുണയും വിക്രമസിംഗക്കാണ്.
എന്നാല്‍ രാജപക്‌സയെ പിന്തുണക്കുന്നതിനായി ചൈന പാര്‍ലമെന്റ് അംഗങ്ങളോട് കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുണ്ടെന്ന് വിക്രമസിംഗയുടെ ഭരണത്തിലെ ഉപമന്ത്രി രഞ്ജന്‍ രമണായക ആരോപിച്ചു. പാര്‍ലമെന്റ് അംഗങ്ങളെ വാങ്ങാനായി ദശലക്ഷക്കണക്കിന് പണമാണ് ചൈന ചെലവഴിക്കാനിരിക്കുന്നതെന്നും രാജ്യത്തെ മുഴുവനായും വാങ്ങലാണ് അവരുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രഞ്ജന്‍ രമണായകയുടെ ആരോപണത്തെ ചൈന നിഷേധിച്ചു. പാര്‍ലമെന്റ് അംഗത്തിന്റേത് വാസ്തവവിരുദ്ധവും ഉത്തരവാദിത്വമില്ലാത്തതുമായ പ്രസ്താവനയാണെന്ന് കൊളംബോയിലെ ചൈനീസ് എംബസി പറഞ്ഞു. ഇത് ആഭ്യന്തര വിഷയമാണ്. മറ്റു രാജ്യങ്ങളിലെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്ന നിലപാടാണ് ചൈന തുടരുന്ന സമീപനമെന്ന് എംബസി അറിയിച്ചു.
അന്താരാഷ്ട്ര സമ്മര്‍ദമുണ്ടെങ്കിലും നവംബര്‍ 16വരെ പാര്‍ലമെന്റ് മരവിപ്പിച്ച നടപടിയില്‍നിന്ന് പിന്‍വാങ്ങാന്‍ സിരിസേന ഇതുവരെ തയാറായില്ല. രാഷ്ട്രീയ പ്രതിസന്ധി രാജ്യത്തെ രക്തച്ചൊരിച്ചിലിലേക്ക് നയിക്കുമെന്നും ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ കരു ജയസൂര്യ മുന്നറിയിപ്പ് നല്‍കി.
ശ്രീലങ്കന്‍ പൗരന്മാരുടെ സുരക്ഷയും നീതിന്യായ സംവിധാനവും സംരക്ഷിക്കപ്പെടണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ദുറാജിക് വ്യക്തമാക്കി.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവരെ ഭരണം നടത്താന്‍ അനുവദിക്കണമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നോര്‍ട്ട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  13 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago