സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്
ആലപ്പുഴ:നഗരസഭാ പ്രദേശത്തിലെ സ്ഥിരതാമസക്കാരായ മാനസിക വെല്ലുവിളി നേരിടുന്ന സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷക കുട്ടിയുടെ അമ്മ ആയിരിക്കണം. നിശ്ചിത അപേക്ഷയോടൊപ്പം അപേക്ഷകയുടെ റേഷന്‍കാര്‍ഡിന്റെ കോപ്പി, തിരിച്ചറിയല്‍ കാര്‍ഡ്ധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ കോപ്പി, കുട്ടിയുടെ വികലാംഗ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, വികലാംഗ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്. അപേക്ഷാ ഫോം ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമുള്ള സിവില്‍ സ്റ്റേഷന്‍ അനക്‌സിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ (അര്‍ബന്‍) ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ നിന്ന് ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10. വിശദ വിവരങ്ങള്‍ക്ക് ഫോ: 0477 2251728.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."