HOME
DETAILS

സ്‌നേഹവും മൈത്രിയും വിളിച്ചോതി ഫ്രന്റ്‌സ് ഇഫ്താര്‍ സംഗമം

  
backup
June 13 2017 | 06:06 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b5%88%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf

മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ഈസ ടൗണിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താര്‍ സംഗമം സ്‌നേഹവും മൈത്രിയും ശക്തമാക്കാന്‍ ആഹ്വാനം ചെയ്തു. അല്‍ ഇസ്ലാഹ് സൊസൈറ്റി ചെയര്‍മാനും പ്രശസ്ത പണ്ഡിതനുമായ ശൈഖ് അബ് ദുല്ലത്തീഫ് ബിന്‍ അഹ്മദ് അല്‍ശൈഖ് സംഗമം ഉദ്ഘാടനം ചെയ്തു.

മാനവ സമൂഹത്തെ ഒന്നായിക്കാണാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതെന്നും മത-രാജ്യ-നിറ-ദേശ-ഭാഷാ വ്യത്യാസമില്ലാതെ മനുഷ്യന്‍ ഒന്നാണെന്ന സന്ദേശം കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചു പറയേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു.

സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അഹ് മദ് ബിന്‍ യൂസുഫ് അല്‍അന്‍സാരി, മുസ്തഫ മസ്ജിദ് ഖത്തീബ് ഫുആദ് മുഹമ്മദ് ഉബൈദ്, മുന്‍ പാര്‍ലമെന്റംഗം ശൈഖ് മുഹമ്മദ് ഖാലിദ് ബൂഅമാര്‍, ശൈഖ് ഖാലിദ് അബ്ദുല്‍ ഖാദിര്‍, അഹ്മദ് ഹൂത്വി, നാദിര്‍ അബ്ദുല്‍ അസീസ് അലി മിര്‍സ തുടങ്ങി അറബ് പ്രമുഖരും മതസാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കടെുത്ത പരിപാടിയില്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ് വി സ്വാഗതമാശംസിച്ചു.

പ്രസിഡന്റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍ റമദാന്‍ സന്ദശേം നല്‍കി ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍, പി.എസ്.എം ശരീഫ്, പി.എം ജാബിര്‍, അബ്ദുല്‍ മജീദ് തണല്‍, ഇ.കെ സലീം, എം.എച്ച് സിറാജ്, വി.പി ഷൗക്കത്തലി, സി. ഖാലിദ്, അബ്ദുല്‍ ഗഫൂര്‍ മൂക്കുതല, വി.എന്‍ മുര്‍ഷാദ്, യൂനുസ് സലീം, അഹ്മദ് റഫീഖ്, ഷാഹുല്‍ ഹമീദ്, എം. അബ്ബാസ്, വി.കെ അനീസ്, ഷഫീഖ് കൊപ്പം, ടി.കെ ഫാജിസ്, വി. അബ്ദുല്‍ ജലീല്‍, മുഹമ്മദ് മുസ്തഫ, മുനീര്‍, സി. എം മുഹമ്മദലി, പി.പി.ജാസിര്‍, വി.പി ഫാറുഖ്, സാജിദ് മുഹമ്മദ്, റിയാസ്, നൗമല്‍, ഗഫൂര്‍ കുമരനല്ലൂര്‍, വി. എം മുഷ്താഖ്, ഷൗക്കത്ത് അന്‍സാരി, കെ.ടി സലിം, മുഹമ്മദ് ഷമീം, സഈദ റഫീക്ക്, ജമീല ഇബ്രാഹിം, സക്കീന അബ്ബാസ്, റഷീദ സുബൈര്‍,ഷബീറ മൂസ, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി ഷെമിലി പി. ജോണ്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, എക്‌സിക്യൂട്ടീവ് അംഗം ജയ് ഫര്‍ മയ് ദാനി, ഒ.ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം, കെ.എം.സി.സി പ്രസിഡന്റ് എസ്.വി ജലീല്‍, സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഗഫൂര്‍ കൈപ്പമംഗലം, പി.വി സിദ്ദീഖ്, സലാം മമ്പാട്ടുമൂല, സമസ്ത ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, സിംസ് പ്രസിഡന്റ് ബെന്നി വര്‍ഗീസ്, സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ്, ബഹ്‌റൈന്‍ പ്രതിഭ പ്രതിനിധി സുബൈര്‍ കണ്ണൂര്‍, കെ.എന്‍.എം ബഹ്‌റൈന്‍ പ്രതിനിധി ജൗഹര്‍ ഫാറൂഖി, പടവ് രക്ഷാധികാരി ഷംസ് കൊച്ചിന്‍, പ്രസിഡന്റ് നൗഷാദ് മഞ്ഞപ്ര, സെക്രട്ടറി ഷിബു പത്തനം തിട്ട, ആപ് ബഹ്‌റൈന്‍ സെക്രട്ടറി നിസാര്‍ കൊല്ലം, മൈത്രി പ്രസിഡന്റ് സിയാദ് ഏഴംകുളം, യു.പി.പി ഭാരവാഹികളായ എബ്രഹാം ജോണ്‍, അജയ് കൃഷ്ണന്‍, മുഹമ്മദലി തൃശൂര്‍, പീപ്പിള്‍സ് ഫോം പ്രതിനിധികളായ ജയ്ശീല്‍, റെജി വര്‍ഗീസ്, പാക്ട് പ്രതിനിധി ജ്യോതി മേനോന്‍, അല്‍ അന്‍സാര്‍ സെന്റര്‍ പ്രതിനിധി അബ്ദുല്ലത്തീഫ്, ബഹ്‌റൈന്‍ കേരളീയ സമാജം മുന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് കൈതാരത്ത്, മുന്‍ പ്രസിഡന്റ് വര്‍ഗീസ് കാരക്കല്‍, ലാല്‍ കെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എഫ്.എം ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, മലപ്പുറം അസോസിയേഷന്‍ പ്രതിനിധികളായ മുഹമ്മദലി മലപ്പുറം, നാസര്‍ മഞ്ചേരി, ഇന്‍ഡക്‌സ് ബഹ്‌റൈന്‍ പ്രസിഡന്റ് റഫീഖ് അബ്ദുല്ല, സാനിപോള്‍, തണല്‍ ബഹ്‌റൈന്‍ പ്രതിനിധി ലത്തീഫ് ആയഞ്ചേരി, ബഷീര്‍ അമ്പലായി, റിയാസ് അബ്ദുറഹ്മാന്‍, യു.കെ മേനാന്‍, അമ്പിളിക്കുട്ടന്‍, സേവി മാത്തുണ്ണി, രാജീവ് വെള്ളിക്കോത്ത്, സിറാജ് പള്ളിക്കര, അഡ്വ. മാധവന്‍ കല്ലത്ത്, ബാജി ഓടം വേലി, സുധി പുത്തന്‍വേലിക്കര, സേവ്യര്‍ ഇലഞ്ഞിക്കല്‍, ഫിറോസ് തിരുവത്ര, വഹീദ് മുറാദ്, തുടങ്ങി മതസാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം വന്‍ ജനാവലി സംഗമത്തില്‍ പങ്കെടുത്തു. ഷാനവാസ്, യൂനുസ് സലീം എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago