HOME
DETAILS

കരിപ്പൂരില്‍നിന്ന് ദുബൈ, ഷാര്‍ജ മേഖലയിലേക്ക് കാര്‍ഗോ സര്‍ചാര്‍ജ് ഉയര്‍ത്തി എയര്‍ഇന്ത്യ

  
backup
September 15 2019 | 01:09 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a6%e0%b5%81%e0%b4%ac-2

 

അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ദുബൈ, ഷാര്‍ജ മേഖലയിലേക്ക് മാത്രം കാര്‍ഗോ കയറ്റുമതി ഉല്‍പന്നങ്ങള്‍ക്ക് ഇന്നുമുതല്‍ എയര്‍ഇന്ത്യയുടെ സര്‍ ചാര്‍ജ് ഉയര്‍ത്തി. ഇതോടെ ഇന്നുമുതല്‍ രണ്ടിടങ്ങളിലേക്കുമുള്ള എയര്‍ഇന്ത്യാ വിമാനങ്ങളില്‍ കാര്‍ഗോ കയറ്റുമതി ഏജന്‍സികള്‍ നിര്‍ത്തിവയ്ക്കും.
ഒരു കിലോ കാര്‍ഗോക്ക് ദുബൈ, ഷാര്‍ജ മേഖലയിലേക്ക് മാത്രം 11 രൂപയാണ് എയര്‍ഇന്ത്യ സര്‍ചാര്‍ജ് ഒറ്റയടിക്ക് ഉയര്‍ത്തിയത്. 42 രൂപയാണ് വിമാന കമ്പനികള്‍ ഈടാക്കി വരുന്നത്. ഈ നിരക്കാണ് ഇന്നുമുതല്‍ കിലോക്ക് 53 രൂപയായി ഉയര്‍ത്തി എയര്‍ഇന്ത്യ സര്‍ക്കുലര്‍ ഇറക്കിയത്.
കരിപ്പൂരില്‍നിന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കോ നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്നോ എയര്‍ഇന്ത്യ പുതിയ സര്‍ചാര്‍ജ് നിരക്ക് ഉയര്‍ത്തിയിട്ടില്ല. യു.എ.ഇയില്‍ ഉള്‍പ്പെടുന്ന അബൂദബിയിലേക്കും നിരക്ക് വര്‍ധനയില്ലെന്ന് കയറ്റുമതി ഏജന്റുമാര്‍ പറയുന്നു.
കരിപ്പൂരില്‍നിന്ന് ദിനേന അഞ്ച് വിമാനങ്ങളാണ് ദുബൈയിലേക്കും ഷാര്‍ജയിലേക്കും എയര്‍ഇന്ത്യ നടത്തുന്നത്. ഓരോ വിമാനത്തിലും മൂന്ന് ടണ്‍ പഴം-പച്ചക്കറി ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. കാര്‍ഗോ കയറ്റുമതിക്കാര്‍ പിന്തിരിയുന്നതോടെ അഞ്ച് വിമാനങ്ങളിലായുള്ള 15 ടണ്‍ കയറ്റുമതിയാണ് നിലക്കുക.
ഷാര്‍ജയിലേക്കും ദുബൈയിലേക്കുമുള്ള മറ്റു വിമാന വിദേശ വിമാന കമ്പനികളൊന്നും നിരക്ക് ഉയര്‍ത്തിയിട്ടില്ല.
കടുത്ത സാമ്പത്തിക നഷ്ടം സഹിച്ച് ഉയര്‍ന്ന നിരക്കില്‍ കാര്‍ഗോ കയറ്റി അയക്കുന്നതിനിടയിലാണ് എയര്‍ഇന്ത്യയുടെ സര്‍ചാര്‍ജ് നിരക്ക് കയറ്റുമതി ഏജന്‍സികള്‍ക്ക് കനത്ത തിരിച്ചടിയായത്. തുടര്‍ന്നാണ് നഷ്ടം സഹിച്ച് എയര്‍ഇന്ത്യ വിമാനങ്ങളില്‍ ഇന്നുമുതല്‍ കാര്‍ഗോ അയക്കേണ്ടതില്ലെന്ന് ഏജന്‍സികള്‍ തീരുമാനിച്ചത്.
എയര്‍ഇന്ത്യയുടെ എ.ഐ 937, എ.ഐ 997 എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 343, ഐ.എക്‌സ് 345, ഐ.എക്‌സ് 351 എന്നീ വിമാനങ്ങളിലുള്ള കാര്‍ഗോ കയറ്റുമതിയാണ് ഇന്നുമുതല്‍ ഏജന്‍സികള്‍ നിര്‍ത്തിവയ്ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  10 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  10 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  10 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  10 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  10 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  10 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  10 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  10 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  10 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  10 days ago