ശ്രീവത്സം ഗ്രൂപ്പിന് 425 കോടിയുടെ അധിക സ്വത്ത് ഉണ്ടെന്ന് ആദായനികുതി വകുപ്പ്
കൊച്ചി: ശ്രീവത്സം സ്ഥാപനങ്ങളിലെ പരിശോധനയില്‍ 425 കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് ആദായനികുതി വകുപ്പിന്റെ സ്ഥിരികരണം.
കേന്ദ്ര സര്‍ക്കാറിന്റെ സ്വത്ത് വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം 50 കോടി രൂപയുടെ അധികസ്വത്ത് ഉണ്ടെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന മൊഴി. നാഗാലാന്റില്‍ അഡീഷണല്‍ എസ്.പിയായി വിരമിച്ച രാജശേഖരന്‍ പിള്ള അവിടുത്തെ ഉദ്യോഗസ്ഥരുടെ കള്ളപ്പണം ശ്രീവത്സം ഗ്രൂപ്പില്‍ എത്തിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
നാഗാലാന്റിലെ കൊഹിമ കേന്ദ്രമാക്കി 28 അക്കൗണ്ടുകളാണ് എം.കെ.ആര്‍ പിള്ളയ്ക്കുള്ളത്. ഇതില്‍ 20 എണ്ണം പിള്ളയുടെ പേരിലും ബാക്കിയുള്ള 8 എണ്ണം പിള്ളയുടെ ഭാര്യയുടേയും മകന്റേയും പേരിലുള്ളതാണ്. കേരളത്തിലേക്ക് പണം എത്തിക്കാനായാണ് ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്.
425 കോടിയെന്ന അധിക സ്വത്ത് പ്രാഥമിക നിഗമനം മാത്രമാണെന്നും ഇത് സംബന്ധിച്ച പരിശോധന പൂര്‍ത്തിയാവുമ്പോള്‍ ഈ കണക്ക് ഉയര്‍ന്നേക്കാമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
ആദ്യ ദിവസത്തെ പരിശോധനയില്‍ തന്നെ നൂറിലധികം കോടി രൂപയുടെ അനധികൃത പണം ശ്രീവത്സം ഗ്രൂപ്പിന് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ബിനാമി ഇടപാടാണോ പിള്ളയുടേതെന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. 50കോടി രൂപയുടെ കള്ളപ്പണത്തിന്റെ കണക്കാണ് പിള്ള സര്‍ക്കാരിന് നല്‍കിയത്.
അതേസമയം, ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് താല്‍കാലികമായി നിര്‍ത്തിവച്ചു. പിടിച്ചെടുത്ത രേഖകളുടെ കൂടുതല്‍ പരിശോധനകള്‍ക്കായാണ് റെയ്ഡ് നിര്‍ത്തിവച്ചത്. പരിശോധനയെ തുടര്‍ന്ന് വിശദമായ അന്വഷണങ്ങള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറാനാന്ന് ആദായ നികുതി വകുപ്പിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."