HOME
DETAILS
MAL
ഏഷ്യന്‍ വോളി: ഇന്ത്യക്ക് തോല്‍വി
backup
September 15 2019 | 01:09 AM
അല്‍ നൂറില്‍ (കസാഖിസ്ഥാന്‍): ഏഷ്യന്‍ വോളിബോള്‍ പുരുഷ ചാംപ്യന്‍ഷിപ്പില്‍ സി ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. നേരത്തെ ടൂര്‍ണമെന്റിലെ രണ്ടാം സീഡ് ഖസാഖിസ്ഥാനെ 3-2ന് അട്ടിമറിച്ച ഇന്ത്യക്ക് ചൈനയുടെ മുന്നില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. സ്‌കോര്‍ 16-25, 15-25, 21-25. ചൈന പ്ലേ ഓഫ് ഉറപ്പിച്ചു. ഇന്ന് ഒമാനെതിരേ ഇന്ത്യ ജയിക്കുകയും ചൈന ഖസാക്കിസ്ഥാനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഇന്ത്യക്ക് പ്ലേ ഓഫിലെത്താം. അതേസമയം, ഇന്ത്യ പരാജയപ്പെട്ടാലോ, ചൈന പരാജയപ്പെട്ടാലോ ഇന്ത്യ പുറത്താവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."