HOME
DETAILS
MAL
മട്ടന്നൂര്‍ ബസ് ടെര്‍മിനല്‍ : കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു
backup
August 03 2016 | 20:08 PM
മട്ടന്നൂര്‍: മട്ടന്നൂര്‍ ബസ് ടെര്‍മിനല്‍ നിര്‍മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള അനുമതി തേടി നഗരസഭാധികൃതര്‍ കലക്ടര്‍ക്ക് അപേക്ഷ നല്കി.
വയാന്തോട് കൊക്കയിലാണ് 6.35 ഏക്കര്‍ സ്ഥലത്ത് പുതി ടെര്‍മിനല്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. സ്ഥലമെടുപ്പ് നടപടി പൂര്‍ത്തിയായാല്‍ കെട്ടിടനിര്‍മാണ പ്രവര്‍ത്തി ആരംഭിക്കും. ഇതിനായി കഴിഞ്ഞ നഗരസഭ ബജറ്റില്‍ അഞ്ചു കോടി വകയിരുത്തിയിരുന്നു. മട്ടന്നൂര്‍-ഇരിക്കൂര്‍ റോഡില്‍ ക്രിസ്ത്യന്‍ പള്ളിക്കു പിറകുവശം മുതല്‍ കൊക്കയില്‍ വരെയുള്ള ആറര ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. നിലവിലുള്ള ബസ് സ്റ്റാന്റിലെ സ്ഥല പരിമിതിയും വിമാനത്താവളം യാഥാര്ഥ്യമാവുന്നതോടെയുള്ള വികസനവും മുന്നില്‍ കണ്ടാണ് പുതിയ ആശയം മുന്നേട്ടു വെച്ചത്. ഇതിനു വേണ്ട കര്‍മപദ്ധതി നഗരസഭ തയ്യാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."