HOME
DETAILS

സാലറി ചലഞ്ച്: ചോദിച്ച് വാങ്ങിയ പ്രഹരം

  
backup
October 30 2018 | 19:10 PM

salary-challenge-editorial-suprabhaatham

 

സാലറി ചലഞ്ചില്‍ ഹൈക്കോടതി നല്‍കിയ സ്റ്റേയ്‌ക്കെതിരേ സുപ്രിംകോടതിയെ സമീപിച്ച സംസ്ഥാനസര്‍ക്കാരിനു കനത്ത പ്രഹരമാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നു വിസമ്മതപത്രം ചോദിച്ചുവാങ്ങുന്ന സര്‍ക്കാര്‍ നടപടിയെ അതിരൂക്ഷമായാണു സുപ്രിംകോടതി വിമര്‍ശിച്ചിരിക്കുന്നത്.
നവകേരള നിര്‍മ്മിതിക്കായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വിമുഖതയുള്ളവര്‍ വിസമ്മതപത്രം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇതു സ്റ്റേ ചെയ്യാന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിസമ്മതിച്ചപ്പോഴാണ് ഹൈക്കോടതിയില്‍ ഹരജിയെത്തിയത്. ഹൈക്കോടതി തന്നെ രൂക്ഷമായാണു സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചിരുന്നത്. അതുള്‍ക്കൊണ്ടു മാന്യമായ നിലപാടെടുത്താല്‍ മതിയായിരുന്നു. അതു ചെയ്യാത്തതിന്റെ തിരിച്ചടി ഇപ്പോള്‍ കിട്ടി.
ദുരിതാശ്വാസനിധിയിലേയ്ക്കു നല്‍കുന്നതു സംഭാവനയാണ്. സംഭാവന സ്വമേധയാ നല്‍കേണ്ടതാണ്, പിടിച്ചുവാങ്ങേണ്ടതല്ല. ഇതു സാധാരണക്കാരനുപോലും അറിയാം. സര്‍ക്കാരിനു മാത്രം അതു തിരിച്ചറിയാനായില്ല. ഫലം അനുഭവിക്കാതെ വയ്യല്ലോ. കോടതി ചോദിച്ചപോലെ ജീവനക്കാരില്‍നിന്നു പിഴിഞ്ഞെടുക്കുന്ന പണം പ്രളയബാധിതര്‍ക്കായി ചെലവാക്കുമെന്നതിന് എന്തുറപ്പാണുള്ളത്.
പ്രളയത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച നവകേരള സൃഷ്ടിക്കായി രാജ്യത്തിനകത്തും പുറത്തും നിന്നു വമ്പിച്ച അനുകൂലപ്രതികരണങ്ങളാണ് ഉണ്ടായിരുന്നത്. പ്രവാസസമൂഹത്തിന്റെ സഹകരണത്തോടെതന്നെ പുതിയൊരു കേരളം പടുത്തുയര്‍ത്താനാകുമെന്നു നാം ആശിച്ചു. കടുത്ത പ്രതിസന്ധിയെ അയത്‌നലളിതമായി അതിജീവിക്കുമെന്ന പ്രതീതിയാണുണ്ടായത്. തകര്‍ന്ന കേരളത്തെ പഴയതുപോലെ നിര്‍മിക്കുകയല്ല ഭാവിയില്‍ പ്രളയത്തെയും ഭൂകമ്പത്തെയും അതിജീവിക്കാന്‍ കഴിയുന്ന നവകേരള സൃഷ്ടിയാണു ലക്ഷ്യമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ലോകത്തെമ്പാടുമുള്ള മലയാളികള്‍ സഹര്‍ഷം സ്വാഗതം ചെയ്തു. പ്രളയക്കെടുതിയില്‍പെട്ട ജനങ്ങളെ സഹായിക്കുവാന്‍ രാജ്യാന്തരതലത്തില്‍നിന്നു ധനസഹായങ്ങള്‍ പ്രവഹിച്ചു.
കേരളം അതിജീവിക്കുമെന്നു ഭയന്നതിനാലാകാം സഹായസ്രോതസ്സുകള്‍ അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. യു.എ.ഇയുടെ ധനസഹായം തടഞ്ഞുകൊണ്ട് അതിനു നാന്ദികുറിച്ചു. വായ്പാപരിധി ഉയര്‍ത്താതെ ലോകബാങ്ക് പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്ത അവസ്ഥ സൃഷ്ടിച്ചു. സഹായം തേടിയുള്ള സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്ര തടഞ്ഞു. 4700 കോടി ദുരിതാശ്വാസ നിധിയില്‍ നിന്നു ലഭിക്കേണ്ടിടത്ത് 600 കോടിയാണ് ബി.ജെ.പി സര്‍ക്കാര്‍ അനുവദിച്ചത്. ലക്ഷ്യമിട്ടതിന്റെ പത്തിലൊന്നുപോലും ഇതുമൂലം സമാഹരിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല.
ഇത്തരമൊരവസ്ഥയില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നു പിടിച്ചുവാങ്ങാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തു. പിരിച്ചെടുത്ത പണം ദുരിതാശ്വാസത്തിനു തന്നെ നല്‍കുമെന്നതിന് എന്താണുറപ്പെന്ന സുപ്രിംകോടതി ചോദിക്കുമ്പോള്‍, വിസമ്മതപത്രം വാങ്ങരുതെന്ന് നിഷ്‌ക്കര്‍ഷിക്കുമ്പോള്‍ സമ്മതപത്രം നല്‍കിയവര്‍കൂടി പിന്തിരിയുകയില്ലേയെന്നു കരുതേണ്ടിയിരിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വക മാറ്റി ചെലവാക്കുമോ എന്ന സുപ്രിംകോടതിയുടെ സന്ദേശത്തിന് ന്യായീകരണമുണ്ട്. എന്‍.സി.പി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ നിര്യാണത്തെതുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ നല്‍കിയ പത്തു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നായിരുന്നു. രാഷ്ട്രീയനേതാക്കള്‍ മരിക്കുമ്പോള്‍ കുടുംബത്തെ സഹായിക്കുവാന്‍ പാര്‍ട്ടി പ്രവര്‍ത്തകരാണു ഫണ്ടുണ്ടാക്കേണ്ടത്.
ഒരു മാസത്തെ ശമ്പളം ഒന്നിച്ചു നല്‍കാന്‍ കഴിയാത്തവര്‍ പത്തു മാസംകൊണ്ടു കൊടുത്താല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന അട്ടിമറിച്ചാണു ധനകാര്യ മന്ത്രി തോമസ് ഐസക് പിടിച്ചുവാങ്ങുന്ന പരുവത്തിലെത്തിച്ചത്. ഇനി സമ്മതപത്രം വാങ്ങുമെന്നാണു ധനകാര്യ മന്ത്രി പറയുന്നത്. സമ്മതപത്രം നല്‍കാത്തവരെ വിസമ്മതപത്രം നല്‍കിയവരായി ഗണിച്ചു അവരെ ദ്രോഹിക്കുകയില്ലെന്നാരു കണ്ടു.
പ്രളയത്തില്‍ രാവും പകലും ഭക്ഷണവും ഉറക്കവുമൊഴിച്ചു ജോലി ചെയ്തവരാണു സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ വലിയൊരു വിഭാഗം. അവരുടെ ഇടയിലും പ്രളയ ദുരന്തങ്ങള്‍ക്ക് ഇരയായവരുണ്ട്. ശമ്പള വര്‍ദ്ധനവുണ്ടായാലും വിലക്കയറ്റത്തിനനുസരിച്ചു രണ്ടറ്റം കൂട്ടിമുട്ടിക്കുവാന്‍ പലരും പാടുപെടുന്നുണ്ട്. കുറേക്കൂടി സാഹാനുഭൂതിയോടെ അവരില്‍നിന്നു സമാഹരിക്കേണ്ട ഇത്തരം ധനസമ്പാദനം ധൃതിപിടിച്ച പ്രവര്‍ത്തനത്തിലൂടെ തകര്‍ക്കുകയായിരുന്നു സര്‍ക്കാര്‍. നവകേരള നിര്‍മ്മിതിക്കെതിരേ ബി.ജെ.പി സര്‍ക്കാര്‍ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ഉടക്കുവയ്ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പിടിപ്പുകേടുകൊണ്ട് അതു പൂര്‍ത്തിയാക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  14 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago