HOME
DETAILS
MAL
ഉര്‍ദുഗാനും ട്രംപും ചര്‍ച്ചയ്ക്ക്
backup
September 15 2019 | 01:09 AM
അങ്കാറ: അമേരിക്കന്‍ നിര്‍മിത മിസൈലുകള്‍ വാങ്ങുന്ന വിഷയത്തില്‍ തുര്‍ക്കി ചര്‍ച്ചയ്ക്ക്. വിഷയത്തില്‍ ഈ മാസംതന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തുമെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് വ്യക്തമാക്കി. റഷ്യയില്‍നിന്നു തുര്‍ക്കി എസ് 400 മിസൈലുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അമേരിക്ക ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് തുര്‍ക്കിയുടെ നീക്കം.
അമേരിക്കയില്‍നിന്നു മിസൈലുകള്‍ വാങ്ങുന്ന കാര്യത്തില്‍ ട്രംപുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായും അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയ്ക്കിടെ ഇക്കാര്യം നേരിട്ട് സംസാരിക്കുമെന്നും ഉര്ദുഗാന് പറഞ്ഞു. റഷ്യയില്‍നിന്നു എസ് 400 മിസൈല്‍ വാങ്ങിയതിന്റെ വിശദവിവരങ്ങള്‍ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."