വിഴിഞ്ഞം കരാര്‍: ക്രമക്കേട് പറയുകയും നടപ്പാക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ഹസന്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാര്‍ സംബന്ധിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ തര്‍ക്കം. കരാര്‍ പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു.
എന്നാല്‍ സുധീരനെ എതിര്‍ത്ത് കെ.മുരളീധരന്‍ രംഗത്തുവന്നു. വിഴിഞ്ഞം കരാറില്‍ പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതി കൂടുകയും തീരുമാനമെടുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധിതിയായ വിഴിഞ്ഞം കരാറില്‍ അഴിമതിയുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ കരാറുണ്ടാക്കി പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞു. ക്രമക്കേടുണ്ടെങ്കില്‍ ഒരു പൈസപോലും കൊടുക്കാതെ കരാര്‍ റദ്ദു ചെയ്യാനുള്ള വകുപ്പ് പദ്ധതിയിലുണ്ടെന്നും ഇതിന് മുതിരാതെ കരാറില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുന്ന മുഖ്യമന്ത്രിയുടെ നയം ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി യോഗവിവരങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."