HOME
DETAILS
MAL
ജിഷ്ണു പ്രണോയി കേസ് സി.ബി.ഐക്കു വിടുന്നതായി മുഖ്യമന്ത്രി
backup
June 13 2017 | 12:06 PM
തിരുവനന്തപുരം: നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്കു വിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് ജിഷ്ണുവിന്റെ പിതാവ് അശോകന് മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെയാണ് പ്രഖ്യാപനം.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള പൊലിസിന്റെ അന്വേഷണത്തില്‍ കേസ് അട്ടിമറിക്കപ്പെടുന്നതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ജിഷ്ണുവിന്റെ പിതാവ് അശോകന് പറഞ്ഞു.
ഡി.ജി.പി ഓഫിസിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയടക്കമുള്ളവര്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യവും ജിഷ്ണുവിന്റെ പിതാവ് മുഖ്യമന്ത്രിക്കു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."