ബാബര്‍ റോഡിന്റെ സൂചനാ ബോര്‍ഡില്‍ കറുപ്പ് പെയിന്റടിച്ചു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാന നഗരിയില്‍ മുഗള്‍ ചക്രവര്‍ത്തി മുഹമ്മദ് ബാബറിന്റെ പേരിലുള്ള റോഡിന്റെ സൂചനാ ബോര്‍ഡില്‍ ഹിന്ദു സേന കറുത്ത പെയിന്റടിച്ചു. സെന്‍ട്രല്‍ ഡല്‍ഹിയിലുള്ള ബംഗാളി മാര്‍ക്കറ്റിലെ ബാബര്‍ റോഡ് തുടങ്ങുന്ന സ്ഥലത്തുള്ള സൂചനാ ബോര്‍ഡിലാണ് ഹിന്ദു സേനയുടെ പരാക്രമം. എഴുത്തുകള്‍ പൂര്‍ണമായി അപ്രത്യക്ഷമാവുന്നതുവരെ ബോര്‍ഡില്‍ ഹിന്ദു സേനക്കാര്‍ കറുപ്പ് പെയിന്റടിച്ചു. ഇന്ത്യയില്‍ ആക്രമണം നടത്തിയ വിദേശിയാണ് ബാബറെന്നും അതിനാല്‍ ഈ റോഡിന്റെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് നടപടി. ബാബറിന്റെ പേരിന് പകരം ഏതെങ്കിലും ഇന്ത്യക്കാരനായ മഹാന്റെ പേര് റോഡിന് നല്‍കണമെന്നും ഹിന്ദു സേന ആവശ്യപ്പെട്ടു.
പ്രവര്‍ത്തകര്‍ ബോര്‍ഡില്‍ പെയിന്റടിക്കുന്ന ചിത്രം സഹിതം ഹിന്ദു സേനാ മേധാവി വിഷ്ണുഗുപ്ത ട്വിറ്ററിലൂടെയാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ബീഫിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിച്ച കേസിലെ പ്രതിയാണ് വിഷ്ണു ഗുപ്ത. നേരത്തെ ഡല്‍ഹി ഔറംഗസീബ് റോഡ് അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റ പേരില്‍ പുനര്‍നാമകരണം ചെയ്തിരുന്നു. പ്രമുഖരുടെ വസതികള്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ അക്ബര്‍ റോഡ് മഹാറാണ പ്രതാപ് റോഡ് ആയും പേര് മാറ്റുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."