HOME
DETAILS
MAL
അസീര്‍ പ്രവിശ്യ ജയില്‍ മോചന ക്യാംപയിനിലേക്ക് ലഭിച്ചത് ആറായിരം മില്യണ്‍ റിയാല്‍
backup
June 13 2017 | 15:06 PM
റിയാദ്: അസീര്‍ പ്രവിശ്യയിലെ വിവിധ ജയിലുകളില്‍ കഴിയുന്നവരെ വിട്ടയക്കാനുള്ള പണം ശേഖരിക്കല്‍ ക്യാംപിന് ഇതുവരെ ലഭിച്ചത് ആറായിരം മില്യണ്‍ റിയാല്‍. ജയിലിലുള്ള 254 കുറ്റവാളികള്‍ പുറത്തിറങ്ങുന്നതിനായി 15 മില്യന്‍ റിയാലാണ് ആകെ കെട്ടിവയ്‌ക്കേണ്ട തുകയെന്ന് അസീര്‍ പ്രവിശ്യ ഗവര്‍ണറേറ്റ് ട്വിറ്ററില്‍ വെളിപ്പെടുത്തി.
സഊദി ഉപകിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ക്യാംപയിനിലേക്ക് 3 മില്യണ്‍ റിയാല്‍ സംഭാവന നല്‍കി. അസീര്‍ പ്രവിശ്യ അമീര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഖാലിദ് 2 മില്യന്‍ റിയാലും, ഡെപ്യൂട്ടി അമീര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ മുഖ് രിന്‍, മുഖ് രിന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ എന്നിവര്‍ ഓരോ മില്യണ്‍ റിയാല്‍ വീതവും ക്യാംപയിനിലേക്ക് സംഭാവന ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."