സാങ്കേതിക സര്‍വകലാശാല ഓംബുഡ്‌സ്മാനെ നിയമിക്കും
സ്വന്തം ലേഖകസ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലയില്‍ ഓംബുഡ്‌സ് മാനെ നിയമിക്കുന്നു.
ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ (എ.ഐ.സി.ടി.ഇ) നിര്‍ദേശപ്രകാരം ഈ തസ്തികയിലേക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും ഓംബുഡ്‌സ്മാനെ നിയമിക്കണമെന്ന് നേരത്തെ തന്നെ വിവിധ മേഖലകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
സാങ്കേതിക സര്‍വകലാശാലയില്‍ ഓംബുഡ്‌സ്മാനെ തെരഞ്ഞെടുക്കുന്നതിന് വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനമെടുത്തിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
വീണ്ടും ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഇടപെട്ട് ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ വിജ്ഞാപനമിറക്കിയത്. ഇവിടെ നിലവില്‍ ഒരു പരാതിപരിഹാര സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികളില്‍ ഭൂരിഭാഗവും കോഴ്‌സ് കാലയളവില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന് നിര്‍ബന്ധിക്കുന്ന സ്വകാര്യ കോളജ് മാനേജ്‌മെന്റുകളെക്കുറിച്ചാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴത്തെ സംവിധാനം കൊണ്ട് പരിഹാരം ഉണ്ടാക്കാന്‍ കഴിയില്ല.
ഓംബുഡ്‌സ്മാനെ നിയമിക്കുന്നതോടെ ഇതില്‍ ഇടപെടാനും തീരുമാനമെടുക്കാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."