HOME
DETAILS
MAL
കോടതി വിധിക്കുപിന്നില്‍ ഉദ്യോഗസ്ഥരുടെ പിടിപ്പുകേട്: ചെന്നിത്തല
backup
September 15 2019 | 01:09 AM
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ചുള്ള സുപ്രിംകോടതി തീരുമാനം കേരളത്തിലെ മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന സബ്കമ്മിറ്റിയുടെ പിടിപ്പുകേടിനെ തുടര്‍ന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഫ്ളാറ്റ് ഉടമകളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ റിപ്പോര്‍ട്ട് നല്കാന് അനുമതി നല്‍കണമെന്ന് വ്യക്തമാക്കിയുള്ള സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിക്കണം.
നേരത്തെ സമര്‍പ്പിച്ച സബ്കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ സുപ്രിംകോടതിയോട് അനുവാദം തേടണം. ഇതിനുശേഷം പുതുതായി റിപ്പോര്‍ട്ട് നല്കി അത് കോടതി പരിഗണിക്കുന്ന സാഹചര്യം സൃഷ്ടിക്കണം. എന്നാല്‍, മാത്രമേ നിലവിലെ പ്രശ്നത്തിന് പരിഹാരമുണ്ടാകുകയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."