ഗള്‍ഫ് രാഷ്ട്രങ്ങളിലും ബദര്‍ ദിനം സമുചിതം ആചരിച്ചു
മനാമ: ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന നാഴികകല്ലായ ബദര്‍ പോരാട്ട ദിനത്തിന്റെ ഓര്‍മ്മ പുതുക്കി ഗള്‍ഫ് രാഷ്ട്രങ്ങളിലും ബദര്‍ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
ബഹ്‌റൈന്‍ അടക്കമുള്ള വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെല്ലാം പ്രവാസി മത സംഘടനകളുടെ കീഴില്‍ വിപുലമായ പരിപാടികളോടെയാണ് ബദര്‍ദിനാചരണം നടന്നത്.
സംഘടനാ ആസ്ഥാനങ്ങളും മദ്‌റസകളും കേന്ദീകരിച്ച് ബദ്ര്‍ ശുഹദാക്കളുടെ പേരുകള്‍ (അസ്മാഉ ബദര്‍) ചൊല്ലിയുള്ള മൗലിദ് പാരായണങ്ങളും മജ് ലിസുന്നൂര്‍ അടക്കമുള്ള ആത്മീയ സംഗമങ്ങളും ഇഫ്താര്‍, അന്നദാനം തുടങ്ങിയ ചടങ്ങുകളും പ്രാര്‍ഥനാ മജ്‌ലിസുകളും നടന്നു.
സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ബദ് ര്‍ മൗലിദിനും പ്രത്യേക പ്രാര്‍ത്ഥനക്കും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മനാമ ഗോള്‍ഡ് സിറ്റിക്ക് സമീപമുള്ള മസ്ജിദില്‍ വെച്ച് അദ്ദേഹം ബദര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ബദര്‍ എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമായി സ്മരിക്കാനുള്ളതല്ലെന്നും ബദറില്‍ അണി നിരന്ന നബി(സ)യില്‍നിന്നു സ്വഹാബത്തിനും നിരവധി ഗുണപാഠങ്ങള്‍ നമുക്ക് പഠിക്കാനുണ്ടെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
നാട്ടിലായാലും വീട്ടിലായാലും ഒരു പ്രശ്‌നം ഉണ്ടായാല്‍ അതിനെ നേരിടാനുള്ള കഴിവ് നേതാവിന് ഉണ്ടാകണം. അതിന് കേവലം ഭൗതികമായ സഹായങ്ങള്‍ മാത്രം പോര, ആത്മീയമായും നാം ഊര്‍ജ്ജം സംഭരിക്കണം. ബദര്‍ ദിനത്തിലെ നബി(സ)യുടെ പ്രാര്‍ഥന അതാണ് നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സത്യം എപ്പോഴും വിജയിക്കുക തന്നെ ചെയ്യും. വല്ലപ്പോഴും അതിന് പരാജയം സംഭവിച്ചുട്ടെങ്കില്‍ അത് നൈമിഷികം മാത്രമാണെന്നും ആത്യന്തിക വിജയം സത്യത്തിന് തന്നെയാണെന്നും വിശ്വാസികള്‍ ഈമാനികാവേഷം നിലനിര്‍ത്തി ജീവിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കൂടാതെ ബഹ്‌റൈനിലെ വിവിധ ഏരിയകളിലും സമസ്ത മദ്‌റസ, ഓഫിസുകള്‍ എന്നിവ കേന്ദ്രീകരിച്ചും പ്രത്യേക പ്രാര്‍ഥനാ സദസ്സുകളും അനുസ്മരണ ചടങ്ങുകളും നടന്നു.
ബഹ്‌റൈനിനു പുറമെ, വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ സമസ്ത, ഇസ്‌ലാമിക് സെന്റര്‍, സുന്നി സെന്റര്‍, ഐസിഎഫ് തുടങ്ങിയ പ്രവാസി സംഘടനകളുടെ കീഴിലും പ്രത്യേക ചടങ്ങുകളും സംഗമങ്ങളും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."