HOME
DETAILS

ചെറുവാളൂര്‍ ഉസ്താദ് മിതചിന്തയുടെ അര്‍ഥ വ്യാപ്തി

  
backup
September 15 2019 | 01:09 AM

cheruvaloor-usthad45

 

 

ചെറുവാളൂര്‍ ഉസ്താദ് എന്ന മഹാമനുഷ്യ സ്‌നേഹിയെ കൈരളിക്കു നഷ്ടമായി. ഋജുവായ മതചിന്ത, വിശക്കുന്നവന്റെ വേദനകള്‍ക്കൊപ്പം വേദനിക്കുന്ന മനസ്, അപരനെ അറിയാനും അറിയിക്കാനുമുള്ള ത്വര, വിദ്യാഭ്യാസമാണ് വലിയ രാജ്യസേവനമെന്ന ഉറച്ച നിലപാട്, സമന്വയമാണ് വിദ്യയുടെ ശ്രേഷ്ഠമായ വഴി എന്ന സിദ്ധാന്തം. ഇവയുടെയൊക്കെ ആകെത്തുകയാണ് ആത്മീയതയുടെ പൊരുള്‍ എന്ന് ജീവിതത്തിലൂടെ ഉദ്‌ഘോഷിച്ചു ചെറുവാളൂര്‍ ഉസ്താദ്.
കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കതയായിരുന്നു ഉസ്താദിന്റെ മുഖമുദ്ര. അകലങ്ങളില്ലാതെ എല്ലാവരോടും അടുക്കുകയും ആര്‍ദ്രത കാണിക്കുകയും ചെറുവേദനകള്‍ പോലും അറിഞ്ഞു പെരുമാറുകയുകയും ചെയ്യുമായിരുന്നു അദ്ദേഹം. മതമോ ജാതിയോ അല്ല, മനുഷ്യരെയാണ് അദ്ദേഹം നോക്കിയിരുന്നത്. എല്ലാവരും അദ്ദേഹത്തെ സമീപിക്കുകയും ശാന്തി തേടുകയും ചെയ്തുപോന്നു.
സമസ്തയായിരുന്നു അദ്ദേഹത്തിന്റെ ചിന്താ സരണിയുടെ നൂല്‍ബന്ധം. ശംസുല്‍ ഉലമയായിരുന്നു അദ്ദേഹത്തിന്റെ സമസ്ത. ശംസുല്‍ ഉലമയെ വല്ലാതെ സ്‌നേഹിച്ചു. ഏപ്പോഴും ഓര്‍ത്തു. അദ്ദേഹത്തിന്റെ അധ്യാത്മിക ശിക്ഷണവും നേതൃത്വവും നിരന്തരം അനുഭവിച്ചുകൊണ്ടിരുന്നു; പ്രതിസന്ധി ഘട്ടങ്ങളില്‍ വഴികാട്ടിയായി. ആ സരണിയിലുള്ള പ്രയാണം നിലക്കാതെ അന്ത്യയാത്രയായി. സമസ്ത പിന്തുടരുന്ന മിതചിന്തക്കു (വസത്വിയ്യത്ത്) അദ്ദേഹത്തിന്റെ ജീവിതം അര്‍ഥവ്യാപ്തി നല്‍കി.
ഏറാതെയും കുറയാതെയുമുള്ള നിലപാടുകള്‍.. പഴമയുടെ അടിവേരുകള്‍ക്കു പോഷണം നല്‍കുന്ന പുതിയ സമീപന രീതികള്‍.. വിദ്യാഭ്യാസ രംഗത്തു ഈ പുതിയ രീതികള്‍ സ്വാംശീകരിക്കാന്‍ വലിയ ആവേശമായിരുന്നു അദ്ദേഹത്തിന്. സ്വന്തം സ്ഥാപനം വാഫിയിലേക്കു മാറുമ്പോള്‍ ഇതു പ്രകടമായിരുന്നു. പ്രവര്‍ത്തന മണ്ഡലത്തില്‍ ഉസ്താദിന്റെ തണല്‍ സ്വീകരിച്ചു പോരുമ്പോള്‍ ഈ യാഥാര്‍ഥ്യം ബോധ്യപ്പെട്ടിട്ടുണ്ട്. പഴമക്കു പുതുമയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു സകല പിന്തുണയും നിര്‍ലോപം ഉസ്താദ് നല്‍കിപ്പോന്നു.
എണ്‍പത്തിഎട്ട് വാഫിവഫിയ്യ കോളജുകളും എട്ടായിരത്തോളം വിദ്യാര്‍ഥി- വിദ്യാര്‍ഥിനികളും (വാഫി, വഫിയ്യ) ഉള്‍ക്കൊള്ളുന്ന കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് സി.ഐ.സി എന്ന വലിയ കൂട്ടായ്മയുടെ ഉപനായകനായിരുന്നു (അസ്സി. റെക്ടര്‍) അദ്ദേഹം. അതിന്റെ മരത്തണ്‍ കൂടിയാലോചനകളിലും നയരൂപീകരണ ചര്‍ച്ചകളിലും ഉസ്താദ് ദീര്‍ഘ ദീര്‍ഘമായിരുന്നു. പുതുമകള്‍ക്ക് അവസാനത്തെ കയ്യൊപ്പു ചാര്‍ത്തി. ഇത് ശംസുല്‍ ഉലമയുടെ വഴിയാണെന്നാണ് അദ്ദേഹം കരുതിയിരുന്നത്.
വേദനിക്കുന്നവര്‍ക്കു ഉസ്താദ് സാന്ത്വനം നല്‍കി. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി മെഡിക്കല്‍ കോളജിന്റെ മുന്‍ പ്രിന്‍സിപ്പലും, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗിന്റെ വിദേശകാര്യ ഓഫിസ് ഡയറക്ടറും (കാവനൂര്‍ മജ്മഅ് വാഫി സനദ് ദാന പരിപാടിക്കു വന്നപ്പോള്‍) അദ്ദേഹത്തെ സമീപിക്കുകയുണ്ടായി.
അധ്യാപകരോട് വലിയ ഇഷ്ടമായിരുന്നു ഉസ്താദിന്. അവരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ വളരെ ഉത്സുകനായിരുന്നു അദ്ദേഹം. അധ്യാപകരെ ശാക്തീകരിക്കുകയാണ് വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനുള്ള വഴി എന്ന് അദ്ദേഹത്തിന് കാഴ്ചപ്പാടുണ്ടായിരുന്നു. അത്തിപ്പറ്റ ഉസ്താദും ഈ കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിച്ചിരുന്നത്. വാഫി സെനറ്റിലും, സിന്‍ഡിക്കേറ്റിലും അധ്യാപക പരിശീലനവും ശാക്തീകരണവും വിഷയമാകുമ്പോള്‍ ഇരുവരും സജീവമാകുമായിരുന്നു.
രാജ്യത്തിന്റെ വികസനത്തിലും മതസൗഹാര്‍ദ്ദത്തിലും ഉസ്താദിനു വലിയ ശ്രദ്ധയായിരുന്നു. വാഫികള്‍ രാജ്യത്തിന്റെ പുരോഗതിയില്‍ വലിയ പങ്കുവഹിക്കാനുള്ളവരാണെന്നു അദ്ദേഹം കരുതി. സ്വന്തം സ്ഥാപനത്തില്‍ അധ്യാപകരെ നിയമിക്കുമ്പോള്‍ അദ്ദേഹം ജാതിയും മതവും നോക്കിയിരുന്നില്ല.
വാഫിയില്‍ നിര്‍ബന്ധ സാമൂഹ്യ സേവനം ഏര്‍പ്പെടുത്തിയപ്പോള്‍ ഉസ്താദ് വളരെ ആഹ്ലാദിച്ചു. ഇതൊക്കെയാണു പണ്ഡിത വഴി എന്നായിരുന്നു സമീപനം. ഉസ്താദിന്റെയും സമാനരുടെയും ഇങ്ങനെയുള്ള സമീപനങ്ങളില്ലായിരുന്നുവെങ്കില്‍ പഴമയുടെ പുതുവഴിയായി കേരളം ഇന്നു വാഫിവഫിയ്യയെ ഏറ്റെടുക്കുമായിരുന്നില്ല.
ഉസ്താദ് സ്വന്തം ഐഹിക ജീവിതത്തില്‍ ഒന്നും ആഗ്രഹിച്ചില്ല, ഒന്നും ബാക്കിവച്ചില്ല. ധാരാളമായി ദാനധര്‍മ്മങ്ങള്‍ ചെയ്തു. വലിയൊരു സ്ഥാപനം സ്വന്തമായി നോക്കിനടത്തി. പരലോക ജീവിതത്തിന് വേണ്ടുവോളം പാഥേയമൊരുക്കി. സ്ഥാപനമായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ ആലോചനാവിഷയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  37 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago