വിപണനത്തിനൊപ്പം വീട്ടുവളപ്പിലെ കൃഷിക്കും പ്രാധാന്യം നല്‍കും: മന്ത്രി വി.എസ് സുനില്‍കുമാര്‍
തിരുവനന്തപുരം: കാര്‍ഷിക വിളകള്‍ വിപണനത്തിനെന്ന പോലെ തന്നെ ഗാര്‍ഹിക ആവശ്യത്തിന് സ്വന്തമായി ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതികളായിരിക്കും ഈ വര്‍ഷം മുതല്‍ കൃഷിവകുപ്പ് നടപ്പിലാക്കുക എന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍.
തിരുവനന്തപുരം സമേതിയില്‍ വച്ച് നടന്ന കൃഷിവകുപ്പ് ഉന്നതതല ഉദ്യോഗസ്ഥരുമായി ദ്വിദിന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബകൃഷി പ്രോല്‍സാഹനത്തിനും വീട്ടുവളപ്പിലെ കൃഷിക്കുമായി നിരവധി പദ്ധതികള്‍ക്കാണ് കൃഷിവകുപ്പ് ഈ വര്‍ഷം സാങ്കേതിക അനുമതി നല്‍കിയിട്ടുളളത്. ഓരോ കുടുംബത്തിനും ആവശ്യമായ ഭക്ഷ്യവസ്തുക്കളില്‍ കുറച്ചെങ്കിലും അതാത് വീട്ടുവളപ്പില്‍ ഉത്പാദിപ്പിച്ചെടുക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വളം, വകമാറ്റി ചെലവഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം ഏജന്‍സികള്‍ക്കെതിരെ നിയമലംഘന നടപടികള്‍ എടുക്കും. ഇത്തവണ തരിശുനില നെല്‍കൃഷി വ്യക്തമായ പ്ലാനോടുകൂടി നടപ്പിലാക്കും.
ആഗസ്റ്റ് മാസം സംസ്ഥാനത്ത് ആദ്യമായി ഔദ്യോഗിക തലത്തില്‍ ചക്ക മഹോല്‍സവം നടത്തും. കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നതായിരിക്കുമെന്നും യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."