HOME
DETAILS

ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണികളിലൊരാള്‍ അറസ്റ്റില്‍

  
backup
October 31 2018 | 03:10 AM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f-2

പെരിന്തല്‍മണ്ണ: ഉത്തരേന്ത്യയിലെ ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണികളില്‍ ഒരാള്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍. പട്ടാമ്പി ചെര്‍പ്പുളശേരി സ്വദേശി മഞ്ഞലങ്ങാടന്‍ വീട്ടില്‍ സുലൈമാന്‍കുട്ടി (49) ആണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെയും സംഘത്തിന്റെയും പിടിയിലായത്. നേരത്തെ, സമാന കേസുമായി ബന്ധപ്പെട്ട് മൂന്ന് മലയാളി യുവാക്കളെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസമാണ് ഉത്തരേന്ത്യന്‍ തട്ടിപ്പു സംഘത്തിന്റെ കേരളത്തിലെ കണ്ണികളില്‍പെട്ട മൂന്നുപേര്‍ വാഹന പരിശോധനക്കിടെ പൊലിസ് പിടിയിലായത്. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് സുലൈമാന്‍കുട്ടിയിലേക്ക് എത്തിയത്. ഇയാളില്‍ നിന്ന് വിവിധ ബാങ്കുകളുടെ ആറോളം എ.ടി.എം കാര്‍ഡുകളും കണ്ടെടുത്തു.ഓണ്‍ലൈന്‍ വഴി ബാങ്ക് ഇടപാടുകാരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ്. മൊബൈലില്‍ ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ലക്കി ബമ്പര്‍ ലോട്ടറിയടിച്ചിട്ടുണ്ടെന്ന് അറിയിക്കും. അതിനുള്ള ജി.എസ്.ടി ആയി 25,000 മുതല്‍ 50,000 രൂപ വരെ അടയ്ക്കാന്‍ ആവശ്യപ്പെടും. ഇതിന്റെ രേഖകള്‍ വ്യാജമായി നിര്‍മിച്ച് ആളുകള്‍ക്ക് അയച്ചുകൊടുക്കും. പണം തങ്ങളുടെ ഏജന്റുമാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് പറയുക. സംഘത്തില്‍ കണ്ണികളായവരുടെ അക്കൗണ്ട് നമ്പറുകള്‍ ഇടപാടുകാര്‍ക്ക് നല്‍കും. അക്കൗണ്ടില്‍ പണം നിക്ഷേപിച്ച ഉടനെ പല ഭാഗത്തായി എ.ടി.എം കൗണ്ടറിനടുത്ത് തന്നെ നിലയുറപ്പിച്ചിരിക്കുന്ന സംഘത്തിലുള്ളവരെ വിവരമറിയിക്കുകയും ഉടന്‍ അതത് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുകയും ചെയ്യും. ഈ പണം വൈകുന്നേരം ബാങ്ക് സമയം കഴിഞ്ഞ് കൈമാറും. അറസ്റ്റിലായ സുലൈമാന്‍കുട്ടിയുടെ പേരില്‍ മലപ്പുറം കോട്ടക്കല്‍, ആന്ധ്രാപ്രദേശിലെ സൈബര്‍ ക്രൈം പൊലിസ് സ്റ്റേഷനുകളില്‍ സമാന കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളില്‍ ജയില്‍ ശിക്ഷയനുഭവിച്ച് ജാമ്യത്തിലിറങ്ങിയ പ്രതി പുതിയ അക്കൗണ്ട് നമ്പറുകള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തിവരികയായിരുന്നു. ഇത്തരത്തില്‍ തട്ടിപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഇതര സംസ്ഥാനക്കാരനായ മുനീര്‍ അഹമ്മദ് എന്നയാളെക്കുറിച്ച് അന്വേഷണ സംഘത്തിന് പ്രതിയില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലിസ് മേധാവിയുടെ കീഴിലുള്ള സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ നിരീക്ഷിച്ചു വരുന്നതായും പൊലിസ് അറിയിച്ചു. ജില്ലാ പൊലിസ് മേധാവി പ്രതീഷ്‌കുമാറിന്റെ മേല്‍നോട്ടത്തില്‍ സി.ഐ. ടി.എസ് ബിനു, എസ്.ഐ മഞ്ജിത്ത് ലാല്‍, ടൗണ്‍ ഷാഡോ പോലിസിലെ എ.എസ്.ഐ സി.പി മുരളീധരന്‍, എന്‍.ടി കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  19 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  3 hours ago