HOME
DETAILS

ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും: മേയര്‍

  
backup
June 13 2017 | 19:06 PM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0

 
തിരുവനന്തപുരം: ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ നഗരസഭ മാസ് കാംപെയിന്‍ പോലുള്ള സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മേയര്‍ അഡ്വ. വി.കെ പ്രശാന്ത്. എല്ലാ വ്യാഴാഴ്ചകളിലും ഫോഗിങും സ്‌കൂളുകളില്‍ ബോധവല്‍കരണ ക്ലാസുകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഡെങ്കിപ്പനി നിവാരണ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ കഴിഞ്ഞ ഒരു മാസത്തെ ഡെങ്കിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. പൊലിസ് സേനയെക്കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും ഓടകളില്‍ കടല്‍ വെള്ളം ഒഴുക്കുമെന്നും മേയര്‍ പറഞ്ഞു. കൂടാതെ ഓഫിസുകളിലെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ വകുപ്പു തലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടഞ്ഞു കിടക്കുന്ന ഫ്‌ളാറ്റുകളില്‍ കൊതുകിന്റെ ഉറവിടമുണ്ടെങ്കില്‍ അവ നശിപ്പിക്കുവാനുള്ള നടപടികള്‍ കൈകൊള്ളും. ഫോഗിങ് സ്‌പ്രേയിങ് പോലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും വരും ദിവസങ്ങളില്‍ നടപ്പാക്കും.
ദേശീയ ആരോഗ്യ വകുപ്പിന്റെ മിഷന്‍ അനന്തപുരിയിലൂടെ നഗരസഭയുടെയും ആരോഗ്യവകുപ്പിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ ഊര്‍ജ്ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി കാര്യക്ഷമാക്കേണ്ടതുണ്ടെന്ന് യോഗം ചര്‍ച്ച ചെയ്തു. ഡെങ്കിപ്പനി വ്യാപിപ്പിക്കുന്ന ഈഡിസ് ഈജിപ്തി കൊതുകിനു 30 മുതല്‍ 50 മീറ്റര്‍ വരെ മാത്രമേ സഞ്ചരിക്കുവാന്‍ സാധിക്കുകയുള്ളൂ. അതായത് തൊട്ടടുത്തുള്ള രണ്ട് വീടുകളിലെ പരിസരങ്ങളില്‍ കാണപ്പെടുന്ന ഈ കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനം നടത്തേണ്ടത് വീട്ടുടമസ്ഥര്‍ തന്നെയാണ്. അതുകൊണ്ടു തന്നെ റസിഡന്‍സ് അസോസിയേഷനുകളും ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാകണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു.
മിഷന്‍ അനന്തപുരിയുടെ കഴിഞ്ഞ ഒരു മാസത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്നകുമാരി അവതരിപ്പിച്ചു. ജില്ലാതല പ്രവര്‍ത്തനങ്ങളുടെ അവലോകനം ഡോ. നീന റാണി അവതരിപ്പിച്ചു.
നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍, വെല്‍ഫെയര്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതഗോപാല്‍, ഡോ. ഇന്ദു, ഡോ. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago