HOME
DETAILS

വിലയനത്തിന്റെ വിസ്മയനിദ്ര

  
backup
September 15 2019 | 02:09 AM

98784566654987451626548765414657-2

 

ബേഖുദി എന്ന വാക്കിന് 'ഖുദി' ഇല്ലാത്തവന്‍ എന്നാണര്‍ഥം. പേര്‍ഷ്യന്‍ ഭാഷയില്‍ നിന്ന് വന്ന് ഉര്‍ദുവില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വാക്കുകളിലൊന്നാണ് ഖുദി. സ്വത്വം, അസ്തിത്വം, അഹം, സത്ത തുടങ്ങിയ അര്‍ത്ഥങ്ങളാണ് പൊതുവെ അതിനുള്ളത്. ഖുദിയുടെ ഗുണാത്മകമായ വശങ്ങളെയും സാധ്യതകളെയും ദാര്‍ശനികമായി വികസിപ്പിക്കുകയും കാവ്യബിംബങ്ങളിലൂടെ ആവിഷ്‌കരിക്കുകയും ചെയ്തത് അല്ലാമാ ഇഖ്ബാല്‍ ആയിരുന്നു എന്നാണ് ഗവേഷകമതം. ദിവ്യാനുരാഗത്തിന്റെ സമര്‍പ്പണം വഴി സ്വന്തത്തെയും സകല 'അഹം'ഭാവങ്ങളെയും ത്യജിച്ചവന്‍ എന്ന അര്‍ഥത്തിലാണ് ഹസ്‌റത് ഷാഹ് നിയാസ് ഇവിടെ ബേഖുദി എന്ന വാക്ക് ഉപയോഗിക്കുന്നത്. സ്‌നേഹസമര്‍പ്പിതന്‍ എന്ന മൊഴിമാറ്റം ആ അര്‍ഥത്തില്‍ ദുര്‍ബലമാണ് എന്നോര്‍മിപ്പിക്കുന്നു. സ്‌നേഹത്താലുള്ള കീഴടങ്ങല്‍ ഉണര്‍വും ഉറക്കവുമാണ് ഒരേ സമയം. ഇപ്പോളുള്ളതിനെയെല്ലാം അതവസാനിപ്പിക്കുകയും കൂടുതലാഴവും ഭംഗിയുമുള്ള വേറൊരുലകത്തിന്റെ വാതിലുകളിലേക്ക് വലിച്ചാനയിക്കുകയും ചെയ്യുന്നു. പിന്നെ ഈ ലോകത്തിന്റെ ആവശ്യങ്ങളോ ആനന്ദങ്ങളോ ആശ്വാസങ്ങളോ അപ്രസകതമായിത്തീരുകയും വിലയനത്തിന്റെ വിസ്മയനിദ്രയില്‍ വിഭ്രമാത്മകമായ വിശുദ്ധി പ്രാപിക്കുകയും ചെയ്യുന്നു. അതാണ് ഏറ്റവും അഭികാമ്യമെന്നോ അവിടെയെത്തണമെന്നോ അല്ല സൂചന. ഈയൊരു അവസ്ഥയെ അറിയിക്കുകയും ആവിഷ്‌കരിക്കുകയുമാണ് ഈ കവിതയില്‍. എല്ലാ വിസ്മയങ്ങളുടെയും അന്തസത്തയിലേക്ക് തുറക്കപ്പെട്ടവന്റെ സ്‌നേഹസാക്ഷാത്കാരങ്ങള്‍.
ഖാദിരിയ്യ, ചിശ്തിത്തിയ, നിസാമിയ്യ, സുഹ്‌റവര്‍ദി കൈവഴികളിലെല്ലാം ഭാഗമായ ഹസ്‌റത് ഷാഹ് നിയാസ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫിവര്യനും കവിയുമായിരുന്നു. സമ്പന്നമായ സൂഫിപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം മാതാവ് വഴി നന്നേ ചെറുപ്പത്തിലേ സൂഫിധാരയിലേക്ക് പ്രവേശിച്ചു. ഉത്തര്‍പ്രദേശിലെ ബറേല്‍വിയിലാണ് അദ്ദേഹത്തിന്റെ ഖബര്‍. അതിവിശിഷ്ടമായ ഉര്‍ദുപദാവലികളാല്‍ സമ്പന്നമായ കലാമാണിത്. പ്രാരംഭമായി ആബിദ പര്‍വീന്‍ ആലപിക്കുന്ന വരികള്‍ ഫാര്‍സിയിലുള്ളതാണ്.

മുജെ ബേഖുദി ്യു ഹസ്‌റത് ഷാഹ് നിയാസ്
്യു ആബിദ പര്‍വീന്‍

വിസ്മയങ്ങളാലെനിക്കിനി
വേണ്ടാതായിരുലോകങ്ങളും.
കിനാവുകുടഞ്ഞുണര്‍ന്നതിന്‍ ഫലമിങ്ങനെ.
വ്രണിതമെന്‍ ഹൃദയനയനങ്ങള്‍
തുറന്നുകിട്ടിയപ്പോള്‍
നനവില്ല, കണ്ണീര്‍ക്കണങ്ങളില്ല.
കണ്ണുകള്‍ വിസ്മയം കൊണ്ടുവിടരുകയും
കാണുന്നതൊന്നും കാഴ്ചയല്ലാതാവുകയും ചെയ്തു.
ജീവന്റെ ചെവിയില്‍
അനാദിയാമൊരു നാദമെത്തിയപ്പോള്‍
വിസ്മൃതിയുടെ വലയങ്ങളില്‍ ലയിച്ചു.
പ്രണയവിസ്മയമുള്ളിലുദിച്ചപ്പോള്‍
പിന്നെയുന്മാദമില്ല, മോഹനാവശ്യതകളില്ല.
പിന്നെ നീയില്ല, ഞാനില്ല
വിസ്മൃതിയുടെ വിലയനം മാത്രം.

സ്‌നേഹസമര്‍പ്പിതനേ,
ലോകമാകെയും മങ്ങിപ്പോകും രുചി
നീയെനിക്കേകി.
ഇനിയെനിക്കില്ലാ മോഹങ്ങള്‍,
സ്‌നേഹത്തിനു കീഴടങ്ങിയിരിക്കുന്നു ഹൃദയം.
ഇനിയില്ല ദൂരങ്ങള്‍, ഭീതികള്‍
മോഹമില്ല, പ്രാര്‍ഥനകളില്ല.
കീഴടങ്ങാനുള്ള ചിന്തയില്ല,
ദിവ്യതയിലേക്കുള്ള വെമ്പലില്ല.
ചര്‍ച്ചചെയ്യാനുള്ള ചായലില്ല,
തേട്ടമൊന്നിലും തിട്ടമില്ല.
ബോധമെത്തുന്നിടത്തോ
ചിന്തചെല്ലുന്നിടത്തോ ശമനമില്ല.
പാര്‍ക്കാനൊരാളില്ല,
പാര്‍ക്കുന്നൊരിടമില്ല,
മണ്ണില്ല, മൊഴിയില്ല,
ചുറ്റിയലയുമെന്‍ മനമൊടുവില്‍
എത്തിച്ചേരുന്നതിവിടം.
ഒത്തുചേരലില്ല
പിരിഞ്ഞുപോകലില്ല
ആനന്ദമില്ല
വിഷാദമില്ല,
നിതാന്തനിദ്രതന്‍ നിരാസമെന്നപോല്‍
ഒരു മയക്കമെന്നുള്ളില്‍ കടക്കുന്നു.

സ്‌നേഹസമര്‍പ്പിതേേലാകമാകെയും
മങ്ങിപ്പോകും രുചി
നീയെനിക്കേകി.
ഇനിയെനിക്കില്ലാ മോഹങ്ങള്‍,
സ്‌നേഹത്തിനു കീഴടങ്ങിയിരിക്കുന്നു ഹൃദയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  14 minutes ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  an hour ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago