HOME
DETAILS

തടസങ്ങളാണെന്നു കരുതുന്നവ മാത്രമാണ് തടസങ്ങള്‍

  
backup
September 15 2019 | 02:09 AM

ulkaycha774760-2758

 

 


മകളെ മാന്യമായി കെട്ടിച്ചയക്കലാണ് ലക്ഷ്യം. ആ ലക്ഷ്യം നിറവേറ്റണമെങ്കില്‍ ഭീമമായ തുക കണ്ടെത്തണം. വീടു പണി പൂര്‍ത്തിയാക്കണം. പലരെയും നേരിലും അല്ലാതെയും ബന്ധപ്പെടണം. അവരുടെ സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിക്കണം. ദിവസങ്ങള്‍ അതിനു വേണ്ടി നീക്കിവയ്ക്കണം. തരണം ചെയ്യാന്‍ കടമ്പകള്‍ എമ്പാടുമുണ്ട്. സ്ഥിതി ഇതാണെങ്കില്‍ ആ കടമ്പകളും തടസങ്ങളും പറഞ്ഞ് പ്രസ്തുത ലക്ഷ്യത്തില്‍നിന്ന് നിങ്ങള്‍ പിന്‍മാറുമോ..? ഒരിക്കലുമില്ല. ആ വിവാഹം കെങ്കേമമായി നടത്തിയിട്ടേ നിങ്ങള്‍ അടങ്ങിയിരിക്കുകയുള്ളൂ. എന്നാല്‍, ഇത് നാട്ടിലെ ദരിദ്രയായ ഒരു പെണ്‍കുട്ടിയെ കെട്ടിച്ചയയ്ക്കുന്ന കാര്യത്തിലാണെങ്കിലോ...?
ഹര്‍ത്താല്‍ ദിനത്തിലാണ് പ്രിയപ്പെട്ട മകന്റെ മരണവാര്‍ത്ത ദൂരത്തെവിടെയോ കഴിയുന്ന നിങ്ങള്‍ കേള്‍ക്കുന്നതെന്നു വയ്ക്കുക.. നിരത്തില്‍ ഒരു വാഹനംപോലുമില്ല. കടകള്‍ മുഴുവന്‍ അടഞ്ഞുകിടപ്പാണ്. കൈയ്യിലാണെങ്കില്‍ നാട്ടിലെത്താന്‍ മാത്രമുള്ള കാശുമില്ല. ഇവിടെ ഈ തടസങ്ങള്‍ പറഞ്ഞ് നിങ്ങള്‍ അടങ്ങിയിരിക്കുമോ...? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ ഈ അവസ്ഥ ജോലിസ്ഥലത്തേക്കു പോകുന്ന വിഷയത്തിലാണെങ്കിലോ..?
സൂര്യപ്രകാശം തട്ടിയാല്‍ മാത്രം ഉറക്കമുണരുന്ന ഒരു വ്യക്തി. ആരെത്ര കുലുക്കിവിളിച്ചാലും അയാള്‍ക്കൊരു കുലുക്കവുമുണ്ടാകില്ല; ചത്തുറങ്ങും. ഉണര്‍ന്നാല്‍തന്നെ എഴുന്നേല്‍ക്കില്ല. എഴുന്നേറ്റാല്‍ തന്നെ പ്രഭാതകൃത്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ വൈകും. എന്തായാലും വെയിലിന്റെ ചൂടേറ്റേ പുള്ളി കര്‍മവേദിയിലിറങ്ങുകയുള്ളൂ. ഇയാള്‍ ഒരു ദിവസം വിനോദയാത്രയ്ക്കു പോകാന്‍ പദ്ധതിയിടുന്നുവെന്നു കരുതുക. ചങ്ങാതിമാര്‍ക്കൊപ്പമാണു യാത്ര. പുലര്‍ച്ചയ്ക്കു മുന്‍പ് തന്നെ വീട്ടില്‍നിന്നിറങ്ങാനാണു തീരുമാനം. അന്നും ഈ വ്യക്തി തന്റെ പതിവുശീലം പുറത്തെടുക്കുമോ അതോ ഞെട്ടിയുണര്‍ന്ന് കാര്യങ്ങളെല്ലാം തകൃതിയില്‍ ചെയ്തുതീര്‍ക്കുമോ...?
ലക്ഷ്യം മാത്രം കാണുമ്പോള്‍ തടസങ്ങള്‍ കാണില്ല. തടസങ്ങള്‍ കാണുമ്പോള്‍ ലക്ഷ്യവും കാണില്ല. മകളെ കെട്ടിച്ചയയ്ക്കാന്‍ നിരവധി കടമ്പകള്‍ താണ്ടണം. തടസങ്ങള്‍ അനേകം തരണം ചെയ്യണം. അവിടെ നിങ്ങള്‍ തടസങ്ങളെയല്ല; മകളെ കെട്ടിച്ചയയ്ക്കുക എന്ന ലക്ഷ്യത്തെ മാത്രമാണു കാണുന്നത്. അതിനാല്‍ ഏതു തടസവും നിങ്ങള്‍ക്ക് അനായാസം തരണം ചെയ്യാന്‍ കഴിയുന്നു. വിവാഹം വിജയകരമായി നടത്തുന്നു. എന്നാല്‍, ദരിദ്രയായ അന്യന്റെ മകളെ കെട്ടിച്ചയയ്ക്കുന്നിടത്ത് ലക്ഷ്യമല്ല, തടസങ്ങളാണ് ആദ്യം കാണുന്നത്. തടസങ്ങള്‍ കാണുന്നതുകൊണ്ട് ലക്ഷ്യം കാണാതെ വരുന്നു. ലക്ഷ്യം കാണാത്തതുകൊണ്ട് ലക്ഷ്യത്തിലെത്താനും കഴിയാതെ വരുന്നു.
മരണപ്പെട്ട മകന്റെ അടുക്കലെത്താന്‍ ഹര്‍ത്താല്‍ ദിനമായതുകൊണ്ട് ഒരുപാട് തടസങ്ങളുണ്ട്. പക്ഷേ, വാഹനമില്ലാത്തതോ കാശില്ലാത്തതോ അല്ല മകന്റെ അടുക്കലെത്തല്‍ മാത്രമാണ് കാണുന്നത്. അതിനാല്‍ അല്‍പം വൈകിയാലും മകന്റെ അടുത്തെത്തുന്നു. വേണ്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നു.
പുലര്‍ച്ചയ്ക്കു മുന്നേ വിനോദയാത്ര പോകേണ്ട ദിനത്തില്‍ എഴുന്നേല്‍ക്കാനുള്ള പ്രയാസമോ ഉറക്കിന്റെ ആധിപത്യമോ മരംകോച്ചുന്ന തണുപ്പോ അല്ല; യാത്ര മാത്രമാണ് കണ്ണില്‍ കാണുന്നത്. അതുകൊണ്ട് ഉറക്കും തണപ്പും പ്രശ്‌നമേ അല്ലാതാകുന്നു.
ഏതൊരു കാര്യവും വിജയിക്കാനുള്ള മാര്‍ഗം ഇതുതന്നെയാണ്. ആ കാര്യത്തെ മാത്രം കാണുക. അതിനു മുന്നിലുള്ള തടസങ്ങളെ കാണാതിരിക്കുക. കണ്ടാലും കണ്ടില്ലെന്നു നടിക്കുക. അക്കരെ കിടക്കുന്ന മകന്‍ അപകടത്തില്‍ പെടുന്നതു കണ്ടാല്‍ ഇക്കരെ കിടക്കുന്ന മാതാവ് തോണിക്കായി കാത്തുനില്‍ക്കില്ല, തന്റെ മുന്നിലെ വിശാലമായ നദി കാണില്ല. മകനെ മാത്രമേ കാണൂ. മകനെ മാത്രം കാണുന്നതുകൊണ്ട് അക്കരെയെത്തുകയും ചെയ്യുന്നു. നദിയും നദീജലവും കണ്ടാലല്ലേ അതു മുറിച്ചുകടക്കുന്നതോര്‍ത്ത് ബേജാറാവുകയുള്ളൂ.
സിംഹത്തെ കണ്ടാല്‍ മാത്രമേ മുന്നോട്ടടുക്കാതിരിക്കുകയുള്ളൂ. കാണാതിരുന്നാല്‍ കൂസലേതുമില്ലാതെ മുന്നോട്ടുപോകും. കാമുകിയെ മാത്രം കണ്ടാല്‍ ദൂരം പ്രശ്‌നമാകില്ല. ആളുകളുടെ എതിര്‍പ്പും വീട്ടുകാരുടെ നിസഹകരണവും തടസമായി നില്‍ക്കില്ല. സാമ്പത്തിക പരാധീനത പിന്തിരിപ്പിക്കില്ല. എല്ലാ എതിര്‍പ്പുകളും നിസഹകരണങ്ങളും പരാധീനതകളും വകവയ്ക്കാതെ കാമുകിയെ കിട്ടാന്‍ സപ്തസാഗരവും മുറിച്ചുകടക്കാന്‍ നിങ്ങള്‍ തയാറാകും. അപകടത്തില്‍പെട്ട് ചോരവാര്‍ന്നൊഴുകുന്നവന്‍ തന്റെ കീശയില്‍ കാശില്ലാത്തതല്ല, അടിയന്തരചികിത്സയാണ് ആദ്യം കാണുക. അപ്പോള്‍ കാശില്ലായ്മ അയാള്‍ക്കൊരു പ്രശ്‌നമല്ലാതായി തീരും.
ബദ്‌റില്‍ ആയുധബലവും ആള്‍ബലവും ശത്രുക്കള്‍ക്കായിരുന്നു. എന്നിട്ടും സത്യത്തിന്റെ വക്താക്കള്‍ പിന്‍മാറിയില്ല. ആയുധക്കുറവും ആള്‍ബലദാരിദ്ര്യവും അവര്‍ തടസങ്ങളായി കണ്ടില്ല. ലക്ഷ്യം മാത്രമായിരുന്നു അവരുടെ മുന്നില്‍. അതുകൊണ്ടുതന്നെ അമ്പരപ്പിക്കുന്ന വിജയം നേടാന്‍ അവര്‍ക്കായി.
തടസങ്ങള്‍ തടസങ്ങളായി തീരുന്നത് തടസങ്ങളാണെന്ന് മനസിലാക്കുന്നതുകൊണ്ടാണ്. പാമ്പിനെ അപകടകാരിയായി മനസിലാക്കുന്നതുകൊണ്ടാണ് അത് പേടി സ്വപ്നമായി മാറുന്നത്. അതേ കുറിച്ച് ഒന്നുമറിയാത്ത കുട്ടിക്ക് പാമ്പ് പേടിസ്വപ്നമല്ല, കളിക്കൂട്ടുകാരനാണ്. ലക്ഷ്യങ്ങള്‍ക്കു മുന്നിലെ തടസങ്ങളെ തടസങ്ങളായി കരുതാതിരുന്നാല്‍ പ്രശ്‌നം കഴിഞ്ഞു. അവിടെ സാമ്പത്തികവും ശാരീരികവുമായ ചെലവുകള്‍ പ്രശ്‌നമാകില്ല. കടമ്പകളേതും കല്‍പടവുകളായി കണ്ട് മുന്നോട്ടു പോകും. ലോകത്ത് നടന്ന വിജയകരമായ വിപ്ലവങ്ങള്‍ക്കു പിന്നിലെല്ലാം ഇത്തരം കഥകളാണു കാണുക.
ലക്ഷ്യം മാത്രം കണ്ട് ലക്ഷ്യത്തിലെത്തിയവരാണ് ലോകത്ത് മഹാന്മാരായിട്ടുള്ളത്. അവര്‍ക്കു മുന്നില്‍ തടസങ്ങളെത്രയോ ഉണ്ടായിരുന്നിട്ടും അവയെ കാണാതിരുന്നതുകൊണ്ട് അവര്‍ക്കത് തടസങ്ങളായി മാറിയില്ല. തടസങ്ങള്‍ അവരെ തടസപ്പെടുത്തിയതുമില്ല.
നിങ്ങള്‍ കരുതുന്നതാണു കാര്യങ്ങള്‍. തടസങ്ങളെ തടസങ്ങളായി കരുതിയാലും തടസങ്ങളല്ലെന്നു കരുതിയാലും ശരിയാണ്. നിങ്ങളേതു കരുതുന്നു എന്നിടത്താണ് നിങ്ങളുടെ ജയപരാജയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  17 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  17 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  17 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  17 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  17 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  17 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  17 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  17 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  17 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  17 days ago