ജില്ലാ പ്രീസ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താന്‍ എസ്.എസ്.എ
തിരുവനന്തപുരം: ജില്ലയിലെ പ്രീസ്‌കൂളുകളുടെ വിദ്യാഭ്യാസം മികച്ചതാക്കാന്‍ സമഗ്രശിക്ഷാ അഭിയാന്‍ പുതിയ പദ്ധതിക്കു തുടക്കമിടുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ ശില്‍പശാല കിളിമാനൂര്‍ ബി.ആര്‍.സിയില്‍ ആരംഭിച്ചു.
സര്‍ക്കാര്‍ ഓണറേറിയം നല്‍കുന്ന ജില്ലയിലെ 30 പ്രീസ്‌കൂളുകളെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത്. കിളിമാനൂരില്‍ ആരംഭിച്ച അഞ്ചുദിവസത്തെ ശില്‍പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാള്‍ ഉദ്ഘാടനം ചെയ്തു.
30 പഞ്ചായത്തുകളില്‍നിന്നു തിരഞ്ഞെടുത്ത സ്‌കൂളുകളെ ലീഡ് സ്‌കൂളുകളായി നിലനിര്‍ത്തിയാണു പദ്ധതി നടപ്പാക്കുന്നത്. കിളിമാനൂര്‍ ഉപജില്ലയിലെ ഗവണ്‍മെന്റ് എല്‍.പി.എസ് കിളിമാനൂര്‍, മടവൂര്‍ സി.എന്‍.പി.എസ് ഗവണ്‍മെന്റ് എല്‍.പി.എസ്, പുളിമാത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ എന്നിവയാണ് ലീഡ് സ്‌കൂളുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. പഞ്ചായത്തിലെ മറ്റ് പ്രീസ്‌കൂളുകളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ലീഡ് സ്‌കൂളുകള്‍ക്കു നല്‍കും.
വരും വര്‍ഷങ്ങളില്‍ പഞ്ചായത്തിലെ മോഡല്‍ പ്രീസ്‌കൂള്‍, പരിശീലന കേന്ദ്രം എന്നീ നിലകളിലേക്ക് ഉയരേണ്ട സ്ഥാപനമായാണ് ലീഡ് സ്‌കൂളിനെ വിഭാവനം ചെയ്യുന്നത്. അംഗീകൃത പ്രീ സ്‌കൂളുകള്‍, അങ്കണവാടികള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി പ്രവര്‍ത്തിക്കുന്ന പ്രീ പ്രൈമറി സെന്ററുകള്‍ എന്നിവയെല്ലാം ഭാവിയില്‍ സ്‌കൂളിന്റെ ലീഡ് സ്‌കൂളുകള്‍ ആയിരിക്കും.
ശിശുസൗഹൃദ പ്രീസ്‌കൂളുകളായി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്. ഇതിനുവേണ്ടി തയാറാക്കിയ മാര്‍ഗരേഖ പ്രകാരമാണ് ഈ അക്കാദമിക് വര്‍ഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.
ലീഡ് സ്‌കൂളുകളായി തിരഞ്ഞെടുത്ത 30 വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകര്‍, സ്‌കൂള്‍ അധ്യാപകര്‍, എസ്.എം.സി അംഗങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങി ഒരു വിദ്യാലയത്തിലെ അഞ്ചു പ്രതിനിധികള്‍ക്കു വീതം അഞ്ചു ദിവസത്തെ പരിശീലനം നല്‍കും. തുടര്‍ന്ന് ഓരോ ലീഡ് സ്‌കൂളുകളും നവംബര്‍ 10നുമുന്‍പ് മാസ്റ്റര്‍പ്ലാന്‍ തയാറാക്കും. അതിനുശേഷം മാര്‍ഗരേഖ പ്രകാരം ഓരോ സ്‌കൂളിലും പദ്ധതി നടപ്പാക്കും. ഇതിനാവശ്യമായ ധനസഹായം സമഗ്രശിക്ഷ കേരളം നല്‍കും.
ഗ്രാമ, ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ക്ലസ്റ്റര്‍ അധിഷ്ഠിത പ്രീ സ്‌കൂളുകള്‍ പദ്ധതി നടപ്പാക്കുന്നത്. കിളിമാനൂരില്‍ നടന്ന ശില്‍പശാലയുടെ ഉദ്ഘാടന യോഗത്തില്‍ സമഗ്ര ശിക്ഷാ സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ ഡോ. പ്രമോദ്, ജില്ലാ പ്രോജക്ട് ഓഫിസര്‍ ബി. ശ്രീകുമാരന്‍, പ്രോഗ്രാം ഓഫിസര്‍ ഡി. ഫ്‌ളവര്‍ ഷാര്‍ലറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ടാംഘട്ട പരിശീലനം നവംബര്‍ അഞ്ചിന് ബാലരാമപുരം ബി.ആര്‍.സിയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."