HOME
DETAILS
MAL
തോട്ടം തൊഴിലാളി ഭവന പദ്ധതി: തിയതി 21 വരെ നീട്ടി
backup
June 13 2017 | 19:06 PM
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ 'ലൈഫ് മിഷന്' മുഖേനേ തോട്ടം തൊഴിലാളികള്‍ക്ക് വീട് വച്ചുകൊടുക്കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഈ മാസം 21 വരെ നീട്ടിയതായി കോട്ടയം ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് അറിയിച്ചു.
കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി ഗുണഭോക്താക്കള്‍ ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, മറ്റെന്തെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ അവയുടെ പകര്‍പ്പുകള്‍, സ്വന്തമായി സ്ഥലമുള്ളവര്‍ സ്ഥലത്തിന്റെ വിവരം, സര്‍വ്വേ നമ്പര്‍, കരം തീര്‍ത്ത രസീതി, എന്നിവയുടെ പകര്‍പ്പ് നല്‍കണം. ഓരോ ഗുണഭോക്താവും നല്കുന്ന വിവരങ്ങള്‍ സത്യസന്ധമാണെന്ന് തെളിയിക്കുന്ന സ്വയംമാനേജ്മെന്റ് നല്കുന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് മുമ്പാകെ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."