സസ്യസമ്പത്തിലേക്ക് വയനാട്ടില്‍ നിന്ന് ഒരു അതിഥി കൂടി
കല്‍പ്പറ്റ: ജൈവ സമ്പന്നമായ വയനാടന്‍ മലനിരകളില്‍ നിന്ന് സസ്യലോകത്തേക്ക് പുതിയൊരു സസ്യം കൂടി. 'ടൈലോഫോറ ബാലകൃഷ്ണാനീ' എന്ന് പേരിട്ട സസ്യം അഞ്ചുവര്‍ഷത്തെ നിരീക്ഷണത്തിനൊടുവിലാണ് സസ്യശാസ്ത്ര ഗവേഷകര്‍ കണ്ടെത്തിയത്.
വൈവിധ്യമാര്‍ന്ന സസ്യജാതികളാല്‍ സമ്പന്നമായ വയനാടന്‍ മലനിരകളിലെ ഷോല വനപ്രദേശത്ത് നിന്നാണ് വള്ളിപ്പാലവര്‍ഗത്തില്‍ പെടുന്ന പുതിയ സസ്യം കണ്ടെത്തിയത്. ചുവപ്പും പിങ്കും കലര്‍ന്ന വര്‍ണമാണ് പുതിയ സസ്യത്തിന്റെ പൂക്കള്‍ക്ക്. കായല്‍ പ്രദേശത്ത് കാണപ്പെടുന്ന 'ടൈലോഫോറ ഫ്‌ലക് സോസ' എന്ന സസ്യത്തോടു സാമ്യമുള്ള പുതിയ സസ്യത്തിന്റെ പൂക്കളുടെ രൂപത്തിലും ഭാവത്തിലുമാണ് വ്യത്യാസമുള്ളത്. വയനാട് എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ മുന്‍ മേധാവിയും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ ഇപ്പോഴത്തെ മെംബര്‍ സെക്രട്ടറിയുമായ ഡോ.വി ബാലകൃഷ്ണന്‍ ശാസ്ത്രലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുതിയ സസ്യത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്.
'ടൈലോഫോറ നെഗ്ലെക്ട' എന്ന മറ്റൊരു സസ്യം കൂടി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളയും പിങ്കും കലര്‍ന്ന പൂക്കള്‍ ഉണ്ടാവുന്ന സസ്യം കൊല്ലം ജില്ലയിലെ തൂവല്‍മല പ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ഗവേഷകരായ പിച്ചന്‍ എം.സലിം, ജയേഷ് പി. ജോസഫ്, എം.എം ജിതിന്‍, ആലപ്പുഴ സനാതന ധര്‍മ്മ കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനും ഗവേഷകനുമായ ഡോ.ജോസ് മാത്യു, കൊല്ലം ശ്രീനാരായണ കോളജിലെ ഗവേഷകനും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയിലെ ഫീല്‍ഡ് ഓഫിസറുമായ ഡോ.റെജി യോഹന്നാന്‍ തുടങ്ങിയവരാണ് ചെടികള്‍ കണ്ടെത്തിയത്.
ഇരുസസ്യങ്ങളെയും സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗവേഷണത്തിന്റെ പൂര്‍ണരൂപം ഇന്റര്‍ നാഷനല്‍ ജേര്‍ണല്‍ ഓഫ് എണ്‍ വിറോണ്‍മെന്റ് ആന്റ് ബയോഡൈവിസിറ്റി (ചലആകഛ) എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."