HOME
DETAILS
MAL
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി
backup
June 13 2017 | 19:06 PM
കൊല്ലം: ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ജില്ലയിലെ 85 തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2017-18 വാര്‍ഷിക പദ്ധതിയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു.
ജനറല്‍ വിഭാഗത്തില്‍ 101286 ലക്ഷം രൂപയുടെ 15191 പദ്ധതികള്‍ക്കും പട്ടികജാതി വിഭാഗത്തില്‍ 18245 ലക്ഷം രൂപയുടെ 2214 പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചു. പട്ടികവര്‍ഗ വിഭാഗത്തില്‍ 455 ലക്ഷം രൂപയുടെ 147 പദ്ധതികളും അംഗീകാരം ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു. ആകെ 119986 ലക്ഷം രൂപയുടെ 17552 പദ്ധതികള്‍ക്ക് ജില്ലയില്‍ അസൂത്രണ സമിതി അംഗീകാരം നല്‍കിയത്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതിനാല്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ പ്ലാനിംങ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."