രാമചന്ദ്രന്‍ സ്മാരക നാടകോത്സവം നവംബര്‍ മൂന്നിന് തുടങ്ങും
വെഞ്ഞാറമൂട്: പ്രശസ്തനാടക പ്രവര്‍ത്തകനായിരുന്ന വെഞ്ഞാറമൂട് രാമചന്ദ്രന്റെ സ്മരണയ്ക്കായി നടത്തിവരുന്ന 12ാമത് സംസ്ഥാന നാടകോത്സവം നവംബര്‍ മൂന്നുമുതല്‍ 11 വരെ നടക്കും. മാണിക്കോട് ക്ഷേത്രം സഭാമണ്ഡപത്തില്‍ വച്ചാണ് നാടകോത്സവം നടക്കുന്നത്. പരിപാടിയുടെ ഭാഗമായി 10 ദിവസവും സെമിനാറുകളും നടക്കും.
നെഹ്‌റു യൂത്ത് സെന്ററും ദൃശ്യാ ഫൈന്‍ ആര്‍ട്‌സും ചേര്‍ന്നാണു പരിപാടി നടത്തുന്നത്. നവംബര്‍ മൂന്നിനു വൈകിട്ട് ആറിന് നിര്‍മാതാവ് ഗോകുലം ഗോപാലന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടന്‍ ഇന്ദ്രന്‍സിന് ആദരവു നല്‍കും.
സംവിധായകന്‍ അഭിലാഷ് അതിഥിയാകും. മുരുകന്‍ കാട്ടാക്കട മുഖ്യപ്രഭാഷണം നടത്തും. 7.30ന് കൊല്ലം ആവിഷ്‌ക്കാരയുടെ നാടകം 'അക്ഷരങ്ങള്‍' അരങ്ങേറും. നാലിനു വൈകിട്ട് 6.30ന് 'നഷ്ടമാകുന്ന നവോത്ഥാനമൂല്യങ്ങള്‍' സെമിനാര്‍, 7.30ന് ഓച്ചിറ നാടക രംഗത്തിന്റെ നാടകം 'ഇവന്‍ നായിക', അഞ്ചിനു വൈകിട്ട് 6.30ന് സെമിനാര്‍ 'കലയും കാലവും', 7.30ന് കോഴിക്കോട് രംഗഭാഷയുടെ നാടകം 'നിരപരാധികളുടെ യാത്ര'
ആറിനു വൈകിട്ട് 6.30ന് 'മനുഷ്യാവകാശങ്ങളും പൊലിസും' സെമിനാര്‍, 7.30ന് കായംകുളം ദേവ കമ്യൂണിക്കേഷന്റെ നാടകം 'ഇമ്മിണി വല്യ ഒന്ന് ', ഏഴിന് 'നവകേരള സങ്കല്‍പ്പം' സെമിനാര്‍, 7.30ന് കൊല്ലം അസീസിയയുടെ നാടകം 'ഓര്‍ക്കുക വല്ലപ്പോഴും', എട്ടിന് സെമിനാര്‍, മാങ്കോയിക്കല്‍ ചന്ദ്രന്‍ രചിച്ച 'യുഗം യുഗം സംക്രമം' പുസ്തകപ്രകാശനവും സാഹിത്യ സദസും, പിരപ്പന്‍കോട് മുരളി, അശോക് ശശി, കെ.എസ് ഗീത തുടങ്ങിയവര്‍ പങ്കെടുക്കും. 7.30ന് കൊച്ചിന്‍ നടനയുടെ നാടകം 'നോട്ടം' അരങ്ങേറും.
ഒന്‍പതിന് വൈകിട്ട് 6.30ന് 'ദൃശ്യമാധ്യമങ്ങളും സമൂഹജീവിതവും' സെമിനാര്‍, 7.30ന് തൃശൂര്‍ സദ്ഗമയയുടെ നാടകം 'യന്ത്രമനുഷ്യന്‍', 10ന് വൈകിട്ട് 6.30ന് 'മാധ്യമ പാചകം' സെമിനാര്‍, 7.30ന് ആറ്റിങ്ങല്‍ ശ്രീധന്യയുടെ നാടകം 'ജീവിതത്തിന് ഒരാമുഖം', 10 ദിവസത്തെ സെമിനാറുകളില്‍ വിഭുപിരപ്പന്‍കോട്, എസ്.ആര്‍ ലാല്‍, ഷാനവാസ്, എ.എ റഹീം, പിരപ്പന്‍കോട് മുരളി, ജഗജീവന്‍, സലിന്‍ വി. മാങ്കുഴി, കെ.എസ് ഗീത, കെ.പി സാജിദ് എന്നിവര്‍ സംസാരിക്കും.
11ന് വൈകീട്ട് ആറിനു സമാപന സമ്മേളനം ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ രാമചന്ദ്രന്‍ സ്മാരക പുരസ്‌കാരം കരകുളം ചന്ദ്രന് സമര്‍പ്പിക്കും. നടന്‍ സുരാജ് വെഞ്ഞാറമൂട്, കോലിയക്കോട് കൃഷ്ണന്‍നായര്‍, തലേക്കുന്നില്‍ ബഷീര്‍ മുഖ്യാതിഥിയാകും.
തുടര്‍ന്നു നടക്കുന്ന കേരളീയം പരിപാടിയില്‍ താരങ്ങളായ ധര്‍മജന്‍, നോബി, ബിനുകമല്‍, രാജമണി, ശെന്തില്‍കൃഷ്ണ പങ്കെടുക്കും. ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രതിഭകളായ എട്ടുപേര്‍ക്ക് ആദരവും നല്‍കും.
പരിപാടിയുടെ നടത്തിപ്പിനായി ഡി.കെ മുരളി (ചെയര്‍മാന്‍), അശോക് ശശി (പ്രോഗ്രാം കോഡിനേറ്റര്‍), അബുഹസന്‍ (പ്രസിഡന്റ്), എസ്. അനില്‍ (സെക്രട്ടറി), ദിലീപ് കെ. സിതാര (കണ്‍വീനര്‍) എന്നിവരടങ്ങുന്ന 501 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."