ട്രോളിങ് നിരോധനം ഇന്ന് മുതല്‍; ഇനി 'വറുതിക്കാലം'
കൊല്ലം: ആഴക്കടലിലെ മത്സ്യസമ്പത്ത് വര്‍ധന ലക്ഷ്യമിട്ടു തുടങ്ങിയ ട്രോളിംങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
ജില്ലയിലെ ട്രോളിംങ് നിരോധനം സുഗമമായി നടപ്പാക്കുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ കുറേ ദിവസങ്ങളായി കാലാവസ്ഥ വ്യതിയാനം മൂലം കാര്യമായ മീനൊന്നും ലഭിക്കാതെ മത്സ്യതൊഴിലാളികള്‍ അറുതിയിലാണ്.
ട്രോളിംങ് നിരോധനം തുടങ്ങിയാല്‍ മത്സ്യമേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാകും.
ഈ പ്രാവിശ്യവും സര്‍ക്കാര്‍ സൗജന്യ റേഷന്‍ അനുവധിച്ചത് ദുരിതത്തിന്റെ വ്യാപാതി അല്‍പം കുറയ്ക്കും. നിരോധനം ആരംഭിക്കുന്നതിനു മുന്‍പ് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ പരവൂര്‍ മുതല്‍ അഴീക്കല്‍ വരെ കരയിലും കടലിലും മൈക്ക് അനൌണ്‍സ്‌മെന്റ് നടത്തിയിരുന്നു.
മിക്ക ബോട്ടുകളും കരയ്‌ക്കെത്തിയതോടെ ബോട്ടിലെ വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം അഴിച്ചു മാറ്റി തുടങ്ങി.
ഇന്ന അര്‍ധരാത്രി മുതല്‍ ട്രോളിങ് ബോട്ടുകള്‍ നീണ്ടകര പാലത്തിന്റെ കിഴക്കുവശത്തേക്കു മാറ്റി പാലത്തിന്റെ സ്പാനുകള്‍ തമ്മില്‍ ചങ്ങലയിയിട്ട് ബന്ധിക്കും. നിരോധനം ലംഘിക്കാതിരിക്കാനായി ഫിഷറിസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
മറ്റ് സംസ്ഥാത്ത് നിന്നുള്ള ബോട്ടുകാരോടെല്ലാം തീരം വിട്ടുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ പരമ്പരാഗത ഔട്ട് ബോര്‍ഡ്, ഇന്‍ ബോര്‍ഡ് യാനള്‍ങ്ങക്ക് ആഴക്കലില്‍ പോകുന്നതിന് തടസമുണ്ടാകില്ല.
ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ അടിക്കുന്നതിനായി നീണ്ടകര, ശക്തികുളങ്ങരഴീ, അക്കല്‍ എന്നിവിടങ്ങളിലെ മത്സ്യഫെഡ് പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
കഴിഞ്ഞ വര്‍ഷത്തെ ട്രോളിംങ് സമയത്ത് പ്രവര്‍ത്തിച്ച് അഴീക്കല്‍ ഭാഗത്തെ സ്വകാര്യ പമ്പുകള്‍ ഇത്തവണയും പ്രവര്‍ത്തന ക്ഷമമാക്കും. തീരദേശത്തെ മറ്റെല്ലാ പമ്പുകളും ഇക്കാലയളവില്‍ അടച്ചിടും. സമാധാനപരമായ ട്രോളിംങ് നിരോധനം ഉറപ്പാക്കുന്നതിന് തീരത്തും ഹാര്‍ബറുകളിലും പൊലിസിന്റെ സജീവ സാന്നിധ്യം ഉറപ്പാക്കും.
തങ്കശേരി, നീണ്ടകര, അഴീക്കല്‍ എന്നിവിടങ്ങളില്‍ മറൈന്‍ എന്‍ ഫോഴ്‌സ്‌മെന്റിന്റെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
പത്ത് ലൈഫ് ഗാര്‍ഡുകളും മൂന്ന് ബോട്ടും ഉള്‍പ്പെടുന്ന സീ റെസ്‌ക്യൂ സ്‌ക്വാഡും കോസ്റ്റല്‍ പൊലിസ് ബോട്ടും രക്ഷാപ്രവര്‍ത്തനത്തിനുണ്ടാകും.
12 നോട്ടിക്കല്‍ മൈലിന് പുറത്ത് കേന്ദ്രത്തിന്റെ നിരോധനം നിലവില്‍ വന്നിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കാന്‍ കോസ്റ്റ് ഗാര്‍ഡിനെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനെയും അധികൃതര്‍ ചുമതലപ്പെടുത്തി കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."