അയോധ്യ: നിയമ നിര്‍മാണത്തിലൂടെ മതേതര വ്യവസ്ഥ തകര്‍ക്കരുത്
കൊല്ലം: അയോധ്യാവിഷയത്തില്‍ പുതിയ നിയമനിര്‍മാണം നടത്തണമെന്ന് വി.എച്ച്.പിയും ആര്‍.എസ്.എസും ആവശ്യപ്പെടുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണെന്ന് നാഷണല്‍ മുസ്‌ലിം കൗണ്‍സില്‍ (എന്‍.എം.സി) സംസ്ഥാനകമ്മിറ്റി.
ഇതിലൂടെ ഭരണഘടനാദത്തമായ മതേതര വ്യവസ്ഥ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകരുത്. കേന്ദ്രസര്‍ക്കാര്‍ ഒരു വിഭാഗത്തിന്റെ മാത്രം സര്‍ക്കാരല്ല, മറിച്ച് എല്ലാ വിഭാഗത്തിനും നീതി നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട സംവിധാനമാണ്. എല്ലാവശങ്ങളും പരിശോധിച്ച് നടത്തുന്ന സുപ്രിംകോടതിയുടെ വിധി തീര്‍പ്പിനായി എല്ലാ മുസ്‌ലിം ഹൈന്ദവ വിഭാഗങ്ങളും കാത്തിരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. നല്ലൊരു വിഭാഗം ഹൈന്ദവസമൂഹവും മുസ്‌ലിം ജനതയും നീതിപൂര്‍വമായ കോടതി വിധി തീര്‍പ്പിനാണ് ആഗ്രഹിക്കുന്നത്.
ഇക്കാര്യത്തിലുണ്ടാകുന്ന സുപ്രീംകോടതി വിധിയെ വൈകാരികമായി കാണാതെ എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കാനും മാനിക്കാനും തയാറാകണം. സംസ്ഥാന പ്രസിഡന്റ് എ. റഹിംകുട്ടി അധ്യക്ഷനായി. നേതാക്കളായ ഡോ. എം.എ സലാം, ജെ.എം അസ്‌ലം, മംഗലപുരം മുഹമ്മദ് ബഷീര്‍, പ്രൊഫ. അബ്ദുല്‍ സലാം, വൈ.എ സമദ്, സലിം മഞ്ചലി, പന്തളം നിസാം, പുരകുന്നില്‍ അഷറഫ്, എം. ഇബ്രാംഹികുട്ടി, അര്‍ത്തിയില്‍അന്‍സാരി, സഫ അഷറഫ്, തോപ്പില്‍ ബദറുദ്ദീന്‍, തൃക്കുന്നപ്പുഴ സമദ്, പുന്നല കബീര്‍, എ. മുഹമ്മദ് കുഞ്ഞ്, നെടുമ്പന ജാഫര്‍, മാലുമേല്‍സലിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."